ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന് തെലങ്കാനയുടെ കൈത്താങ്ങ്: ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി

  • By Desk
Google Oneindia Malayalam News

ഇടുക്കി: കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ തെലങ്കാനയില്‍ നിന്നും എത്തിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് കേരളത്തിനായി കൈകോര്‍ത്തത്. ആറുദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളാണ് തിരികെ മടങ്ങും മുമ്പേമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ സംഭാവന നല്‍കിയത്. തെലങ്കാന കൊരട്ട്ല ആനന്ദ്നഗറിലെ നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ 36 പേരും അഞ്ച് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 30,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ജില്ലാകലക്ടര്‍ ജീവന്‍ബാബുവിന് കലക്ട്രേറ്റില്‍ എത്തി കൈമാറിയത്.

<strong>എടിഎം കവർച്ച; അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക്, മോഷ്ടാക്കളുടെ വാഹനത്തിൽ രക്തക്കറ!!</strong>എടിഎം കവർച്ച; അന്വേഷണം കേരളത്തിന് പുറത്തേയ്ക്ക്, മോഷ്ടാക്കളുടെ വാഹനത്തിൽ രക്തക്കറ!!

elanganarelieffund22

കേരളത്തെ ഏറെ സ്നേഹിക്കുന്നവരാണ് തങ്ങളെന്നും അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളോടൊപ്പമുണ്ടാകുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. മൂന്നാറും കൊച്ചിയും ആലപ്പുഴയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുന്നതിന് ആറുദിവസത്തെ ടൂര്‍ പ്രോഗ്രാമുമായാണ് എത്തിയതെന്നും കുട്ടികള്‍ ജില്ലാകലക്ടറോട് പറഞ്ഞു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദുരന്തത്തിന്റെ വ്യാപ്തിയും കുട്ടികള്‍ കലക്ടറോട് ചോദിച്ച് മനസിലാക്കി.വ്യത്യസ്ഥമായ അനുഭവങ്ങളാണ് കേരളം സമ്മാനിച്ചതെന്നും കേരളത്തിന്റെ ദൃശ്യഭംഗി വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കാത്തതാണെന്നും അധ്യാപകരും അഭിപ്രായപ്പെട്ടു.

Idukki
English summary
telangana students donate cash to Relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X