ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാലങ്ങള്‍ നാശത്തിന്റെ വക്കില്‍ ; സംരക്ഷിക്കാന്‍ ആളില്ല... നശിച്ചു പോകുന്നത് ചരിത്ര നിർമ്മിതി!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായി മൂന്നാറില്‍ നിലകൊള്ളുന്ന നിര്‍മ്മാണങ്ങളും പാലങ്ങളും നാശത്തിന്റെ വക്കില്‍. പ്രളയത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന മൂന്നാറിലെ മാര്‍ഗരറ്റ് പാലം ഓലിച്ച് പോയിരുന്നു. ചര്‍ച്ചില്‍ പാലവും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ചരിത്ര പ്രാധാന്യമുള്ള ബ്രിട്ടീഷ് നിര്‍മ്മാണങ്ങള്‍ വരും തലമുറയ്ക്കായി സംരക്ഷിച്ച് നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല.

<strong>രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്ന് പി ചിദംബരം </strong>രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്ന് പി ചിദംബരം

തീവണ്ടി പാതകളും പള്ളിയും കല്ലറകളും ഒപ്പം നിരവദി പാലങ്ങളും ബ്രിട്ടീഷ് ഭരണക്കാലത്ത് നിര്‍മ്മിച്ചിരുന്നു. ഇതില്‍ പ്രധാനമായി ഇന്നും നിലനില്‍ക്കുന്നത് പാലങ്ങളാണ്. ഇംഗ്ലണ്ട് രാജ്ഞിയായിരുന്ന എലിസബത്തിന്റെ ഇളയസഹോദരി മാര്‍ഗ്രരറ്റിന്‍രെ പേരിലുള്ള പാലം മുമ്പ് പ്രളയത്തില്‍ ഒലിച്ച് പോയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോളും ഇവിടെ നിലനില്‍ക്കുന്നു.

Margeret bridge in Munnar

നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും ഇരുപാലങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. മാര്‍ഗ്രറ്റ് ബ്രിഡ്ജ് 1942 ലും ചര്‍ച്ചില്‍ ബ്രിഡ്ജ് 1944 ലുമാണ് നിര്‍മ്മിച്ചത്. ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ച ഇരുമ്പുവടങ്ങള്‍ ഉപയോഗിച്ചായിരുന്നു പാലം നിര്‍മ്മിച്ചത്. പഴയമൂന്നാറിലുള്ള തൂക്കുപാലവും വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന ഒന്നാണ്. 1800 കളില്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ചു തുടങ്ങിയ പാലങ്ങളുടെ മാതൃകയിലാണ് മൂന്നാറിലെ പാലങ്ങളും നിര്‍മ്മിച്ചത്. തകര്‍ന്ന പാലത്തിനു പകരം തൂക്കുപാലം നിര്‍മ്മിക്കുന്നതിന് നടപടികള്‍ ആരംഭിക്കുമെന്ന് ജനപ്രതിനികളും ഉദ്യോഗസ്ഥരും പറഞ്ഞിരുന്നെങ്കിലും ഒന്നും ഇതുവരെയും തുടങ്ങിയിട്ടില്ല.

Idukki
English summary
The bridges built during the British rule in Munnar are in ruins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X