നേര്യമംഗലത്ത് ന്യൂയര്‍ ആഘോഷിക്കാന്‍ കുട്ടിക്കൊമ്പനെത്തി... പക്ഷേ കുളത്തില്‍ വീണു, കുട്ടിക്കൊമ്പൻ ജനവാസ മേഖലയിൽ
നേര്യമംഗലം: പുതുവത്സരത്തിന് മണിക്കൂറുകള്‍മാത്രം ശേഷിക്കവെയാണ് നേര്യമംഗലം വനമേഖലക്കു സമീപത്തെ ജനവാസമേഖലയില്‍ എത്തിയ കുട്ടിക്കൊമ്പന്‍ കുളത്തില്‍ അകപ്പെട്ടത്. കാട്ടില്‍ നിന്നും നാടുകാണുവാനിറങ്ങി കുളത്തില്‍ അകപ്പെട്ട കുട്ടിക്കൊമ്പനെ പിന്നീട് രക്ഷപ്പെടുത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ പിണവൂര്‍കുടി ജനവാസ മേഖലയിലെ താമസക്കാരനായ കുര്യാക്കോസിന്റെ പറമ്പിലെ കുളത്തിലാണ് ആന അകപ്പെട്ടത്.
കുട്ടിയാനക്ക് നാലു വയസോളം പ്രായമുണ്ട്. ആനയുടെ ചിന്നം വിളി കേട്ട് നിരീക്ഷണം നടത്തിയ നാട്ടുകാരാണ് ആന കുളത്തില്‍ വീണതായി കണ്ടെത്തിയത്. ഉടന്‍ നേര്യമംഗലം റേഞ്ച് ഓഫീസില്‍ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. കുളത്തില്‍ നിന്നും സ്വയം കയറി പോകുവാനായി ആന നടത്തിയ ശ്രമങ്ങള്‍ വിഫലമായതിനേ തുടര്‍ന്നാണ് ചിന്നം വിളിച്ചതും പ്രദേശവാസികള്‍ അറിഞ്ഞതും.

സംഭവമറിഞ്ഞ് സ്ഥലതെത്തിയ നേര്യമംഗലം റേഞ്ച് ഓഫീസര്‍ അരുണ്‍ കെ നായരുടെ നേതൃത്വത്തില്‍ കുട്ടിക്കൊമ്പനെ കരക്കു കയറ്റാന്‍ ശ്രമങ്ങള്‍ നടത്തി.നാട്ടുകാരുടെ സഹായത്തോടെ കുളത്തിലേക്ക് മണ്ണിടിച്ചിട്ട് കുട്ടിക്കൊമ്പനെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു.നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്‍ ന്യൂയര്‍ ആഘോഷിക്കാന്‍ എത്തിയതാണെന്നാണ് പ്രദേശവാസികളുടെ ഇപ്പോവുത്തെ കമന്റുകള്‍.












Click it and Unblock the Notifications