ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയോര കച്ചവടങ്ങള്‍ക്ക് കടിഞ്ഞാണ്‍; നേര്യമംഗലം മുതല്‍ വാളറവരെ ഒഴിപ്പിച്ചു, ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം...

  • By Desk
Google Oneindia Malayalam News

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന വഴിയോര കച്ചവടക്കാരെ ദേശിയപാത വിഭാഗം ഒഴിപ്പിച്ചു. പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍,റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ദേശിയപാത വിഭാഗമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

<strong>ചൈനയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; തായ് വാനുമായി അമേരിക്കയുടെ 220 കോടി ഡോളർ ആയുധ ഇടപാട്</strong>ചൈനയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; തായ് വാനുമായി അമേരിക്കയുടെ 220 കോടി ഡോളർ ആയുധ ഇടപാട്

രാവിലെ 6 മണിയോടെയായിരുന്നു ചീയപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ദേശിയപാത വിഭാഗം എത്തിയത്.ആകെ മൊത്തം 24 വ്യാപാരശാലകള്‍ ഉള്ളതില്‍ 17 എണ്ണം ഒഴിപ്പിക്കല്‍ സംഘം പൊളിച്ച് നീക്കി.വ്യാപാര ശാലകള്‍ പൊളിച്ച് നീക്കുന്നതിനെതിരെ സ്റ്റേ ഉത്തരവ് വാങ്ങിയ 7 കടകളെ നടപടികളില്‍ നിന്നും ഒഴിവാക്കി.വ്യാപാര ശാലകള്‍ ചൊവ്വാഴ്ച്ച പൊളിച്ച് നീക്കുമെന്ന് ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം കച്ചവടക്കാരെ അറിയിച്ചിരുന്നു.

Street business

അറിയിപ്പ് ലഭിച്ച വ്യാപാരികള്‍ രാവിലെ ചീയപ്പാറയില്‍ എത്തുകയും കടകളില്‍ നിന്നും സാധന സാമഗ്രികള്‍ എടുത്ത് മാറ്റുകയും ചെയ്തു.അതേ സമയം തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാണ് നഷ്ടമായതെന്ന് വ്യാപാരികള്‍ പ്രതികരിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സമാന രീതിയില്‍ ദേശിയപാത വിഭാഗം ഒഴിപ്പിക്കലിനുള്ള ശ്രമങ്ങള്‍ നടത്തുകയും കച്ചവടക്കാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ നടപടി ഉപേക്ഷിച്ച് മടങ്ങുകയും ചെയ്തിരുന്നു.

ഈ ഒരു സാഹചര്യം കണക്കിലെടുത്ത് വനം,പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ദേശിയപാത വിഭാഗം ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയത്.പ്ലാസ്റ്റിക് ഷെഡുകള്‍ക്ക് പുറമെ ഉണ്ടായിരുന്ന ഇരുമ്പ് പെട്ടികടകള്‍ ക്രെയിന്റെ സഹായത്താല്‍ നീക്കം ചെയ്തു.ചീയപ്പാറ ദുരന്തം മുതല്‍ പ്രദേശത്തെ വ്യാപാരികള്‍ ഒഴിപ്പിക്കല്‍ ഭീഷണി നേരിട്ട് വരികയായിരുന്ന

Idukki
English summary
The roadside businesses were evacuated in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X