ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അണക്കെട്ടുകളിലെ ജലനിരപ്പ് താഴേക്ക്... ഇടുക്കിയില്‍ ഹൈഡല്‍ ടൂറിസം മേഖല പ്രതിസന്ധിയില്‍, വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയിൽ!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഇക്കുറി വേനല്‍മഴ കാര്യമായിതന്നെ ലഭിച്ചിട്ടും ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെതന്നെയാണ്.ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഹൈഡല്‍ ടൂറിസം പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം,എന്നിവടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

<strong>തൃശൂരിൽ ഡിവൈഎഫ്ഐ.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികൾ!!</strong>തൃശൂരിൽ ഡിവൈഎഫ്ഐ.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്, പരുക്കേറ്റവരല്ലാം പഴഞ്ഞി പട്ടിത്തടം സ്വദേശികൾ!!

ഇതില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് ആനയിറങ്കല്‍. എന്നാല്‍ നിലവില്‍ ആനയിറങ്കലില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇവിടെ ബോട്ടിംഗ് നിറത്തി വെച്ചിരിക്കുകയാണ്. പന്നിയാര്‍ പവ്വര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി പൊന്മുടി അണക്കെട്ടിലേയ്ക്ക് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതും ആനയിറങ്കലില്‍ ജലനിരപ്പ് ഗണ്യമായി കുറയാന്‍ കാരണമായി.

Idukki

ബോട്ടിംഗ് നിലച്ചതോടെ സഞ്ചാരികളുടെ കടന്നുവരവിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഇവിടുത്തെ വ്യാപാര മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു ജങ്കാറും, രണ്ട് സ്പീഡ് ബോട്ടും, നാല് പെഡല്‍ബോട്ടും, രണ്ട് കുട്ടവഞ്ചിയും, രണ്ട് കയാക്കിംഗുമാണ് ഇവിടെയുള്ളത്. നിലവില്‍ കയാക്കിംഗ് മാത്രമാണ് നടക്കുന്നത്. ബാക്കിയുള്ളവ നിര്‍ത്തിയിട്ടിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ആനയിറങ്കല്‍ കേന്ദ്രത്തില്‍ നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനുള്ള തുകപോലും വരുമാനമായി ലഭിക്കാത്ത അവസ്ഥയാണുള്ളത്. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ മറ്റിടങ്ങളിലെ ജലനിരപ്പും കുറയും.

Idukki
English summary
The water level in the dams is down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X