ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിത കമ്മീഷന് കൂടുതലായും ലഭിക്കുന്നത് വ്യാജ പരാതികൾ; ആൾമാറാട്ടവും നടക്കുന്നെന്ന് എംസി ജോസഫൈന്‍!

  • By Desk
Google Oneindia Malayalam News

ചെറുതോണി: വനിത കമ്മീഷന്‍ അദാലത്തില്‍ വ്യാജ പരാതികള്‍ വ്യാപകമാകുന്നതായി കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പൈനാവ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 100 പരാതികളാണ് വനിതാ കമ്മീഷന് അദാലത്തില്‍ ലഭിച്ചത്.

<strong>അബ്ദുള്ളക്കുട്ടിയെ ദക്ഷിണേന്ത്യന്‍മുഖമായി അവതരിപ്പിക്കാന്‍ ബിജെപി? സ്ഥാനാരോഹണം ന്യൂനപക്ഷ മോര്‍ച്ചയുടെ അമരക്കാരനായെന്ന് സൂചന!</strong>അബ്ദുള്ളക്കുട്ടിയെ ദക്ഷിണേന്ത്യന്‍മുഖമായി അവതരിപ്പിക്കാന്‍ ബിജെപി? സ്ഥാനാരോഹണം ന്യൂനപക്ഷ മോര്‍ച്ചയുടെ അമരക്കാരനായെന്ന് സൂചന!

ഇതില്‍ അഞ്ച് പരാതികള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യ തെളിഞ്ഞു. വ്യാജപരാതികള്‍ കമ്മീഷന് സമയ നഷ്ടവും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പൊതുപരാതിയായി എംപ്ലോയ്മെന്റ് ഗാര്‍ഡന്‍ റസിഡന്‍സ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരില്‍ 22 സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ വാദികളായ ആരും എത്തിയില്ല.

MC Josephine

ഇവരെ പ്രതിനിധീകരിച്ച് എത്തിയത് ഒരു പുരുഷനും. കെഎസ്ഇബി ജീവനക്കാരികളുടെ പേരില്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരുടെ പേരും വിവരങ്ങളും ഇല്ല. ഇതൂം വ്യാജപരാതിയായാണ് കമ്മീഷന്‍ കണക്കാക്കിയത്. ബാങ്കിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് നല്‍കിയ പരാതി ഭാര്യ കമ്മീഷന്റെ മുന്‍പില്‍ നിഷേധിച്ചതോടെ വ്യാജപരാതിയായി. വിദേശത്തു നിന്നു വരെ വനിതാ കമ്മീഷനില്‍ വ്യാജപരാതികളെത്തി.

ഇസ്രായേലില്‍ നിന്നുള്ള യുവതിയുടെ പേരില്‍ സൗദിയിലുള്ള യുവാവിനെ പ്രതിയാക്കിയാണ് മറ്റൊരു പരാതിയെത്തിയത്. യുവതിയുടെ ബന്ധുക്കളെത്തി യുവതി ഇങ്ങനെയൊരു പരാതി അയച്ചിട്ടില്ല എന്നറിയച്ചതോടെ വ്യാജ ഇ-മെയില്‍ പരാതിയുടെ ഉറവിടം അന്വേഷിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. പ്രണയം നടിച്ച് നാലോളം യുവാക്കളെ കബിളിപ്പിച്ച യുവതിയുടെ പേരിലും വനിതാ കമ്മിഷനില്‍ പരാതിയെത്തി. കുറ്റാരോപിതരായ രണ്ട് യുവാക്കള്‍ അദാലത്തിനെത്തിയെങ്കിലും പരാതിക്കാരിയായ യുവതി എത്തിയില്ല. മറ്റ് രണ്ടു യുവാക്കാളുടെ പേരിലും യുവതി പരാതി നല്‍കിയിട്ടുണ്ട്്. വ്യാജപരാതികളുടെ പേരില്‍ പുരുഷന്‍മാരെ കേസില്‍ കുടുക്കുന്നതിനോടുള്ള ശക്തമായ വിയോജിപ്പും കമ്മീഷന്‍ രേഖപ്പെടുത്തി. വഴിത്തര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങിയ പരാതികളാണ് കൂടുതലായി കമ്മീഷന്റെ മുന്‍പിലെത്തിയത്. പോക്സോ കേസിലുള്‍പ്പെട്ട പ്രതിക്കെതിരെ ലഭിച്ച പരാതിയില്‍ തുടര്‍ അന്വേഷണം പോലീസിന് കൈമാറി.

Idukki
English summary
The women's commission mostly receives fake complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X