ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേട്ടുവന്‍പാറ കുടിവെള്ള പദ്ധതി മൂന്നാംഘട്ടം ഉടന്‍: ശേഷിക്കുന്ന മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളം

  • By Desk
Google Oneindia Malayalam News

പൂപ്പാറ: ആനയിറങ്കല്‍ ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ നടപ്പിലാക്കുന്ന വേട്ടുവന്‍പാറ കുടിവെള്ള പദ്ധതി മൂന്നാംഘട്ടത്തിലേക്ക്. പ്രദേശത്തെ ശേഷിക്കുന്ന അമ്പതോളം കുടുംബങ്ങളിലേക്കും വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശാന്തന്‍പാറ പഞ്ചായത്താണ് പദ്ധതി പൂര്‍ത്തികരിക്കുക. മാര്‍ച്ചിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കുമെന്നും ഇതോടെ വേട്ടുവന്‍പ്പാറയിലെ മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളം എത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് പറഞ്ഞു. വേട്ടുവന്‍പാറയില്‍ കുടിവെള്ള വിതരണത്തിനും മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി നിര്‍മ്മിച്ചിട്ടുള്ള ചെക്ക് ഡാമില്‍ നിന്നാണ് കാലങ്ങളായി പ്രദേശവാസികള്‍ വെള്ളം ഉപയോഗിച്ച് വരുന്നത്.

<strong>119 മണ്ഡലങ്ങൾ; 1821 സ്ഥാനാർത്ഥികൾ, തെലങ്കാന പോളിംഗ് ബൂത്തിൽ, പോരാട്ടം ശക്തം</strong>119 മണ്ഡലങ്ങൾ; 1821 സ്ഥാനാർത്ഥികൾ, തെലങ്കാന പോളിംഗ് ബൂത്തിൽ, പോരാട്ടം ശക്തം

കുടുംബങ്ങളിലേക്ക് നേരിട്ട് വെള്ളം എത്തിക്കുകയും വേനല്‍ക്കലങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. നേരത്തെ ചിലിയിടങ്ങളില്‍ ജലം പാഴായി പോകുന്ന സാഹചര്യം നിലനിന്നിരുന്നു. അതേസമയം മറ്റു ചിലയിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷവുമായിരുന്നു. ആദ്യ രണ്ടണ്‍ു ഘട്ടങ്ങളും പിന്നിട്ട പദ്ധതിയുടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള വിതരണം പൂര്‍ണമാകുകയും ഒപ്പം ജലം പാഴാകുന്ന സാഹചര്യം കുറയുകയും ചെയ്യും. മൂന്നാംഘട്ടത്തില്‍ അഞ്ചു ലക്ഷം രൂപയുടെ നിര്‍മ്മാണങ്ങളാണ് നടക്കുക. ചെക്ക് ഡാമും കുടിവെള്ള വിതരണത്തിനായി മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ടാങ്കും തമ്മില്‍ പൈപ്പുകള്‍ വഴി ബന്ധിപ്പിക്കുകയും ചെയ്യും.ടാങ്കില്‍ ജലം കൂടുതലായി സംഭരിച്ച് നിര്‍ത്തിയ ശേഷം വിവിധ ഇടങ്ങളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം നടത്തുന്ന രീതിയിലാണ് മൂന്നാംഘട്ടം പൂര്‍ത്തിയാകുക. ഇരുപത്തൊന്നായിരം ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി.

waterprojectidukki

എണ്‍പതോളം കുടുംബങ്ങളാണ് കുടിയേറ്റ മേഖലയായ വേട്ടുവന്‍പാറയില്‍ താമസിക്കുന്നത്. മൂന്നു വര്‍ഷളിലായി നടന്നു വരുന്ന വിപുലീകരണത്തിനൊടുവില്‍ 2019 ല്‍ വേട്ടുവന്‍പ്പാറ കുടിവെള്ള പദ്ധതി പൂര്‍ണതയിലേക്ക് എത്തും. ആദ്യഘട്ടത്തില്‍ ചെക്ക് ഡാമിന്റെ ഭാഗമായിരുന്ന മെയിന്‍ പൈപ്പില്‍ നിന്നും കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും പദ്ധതിയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 25 കുടുംബങ്ങളില്‍ ജലവിതരണം എത്തിക്കുകയുമാണ് പഞ്ചായത്ത് ചെയ്തത്. രണ്‍ാംഘട്ടത്തില്‍ ഒന്നര ലക്ഷം രൂപയുടെ പദ്ധതിയും നടപ്പിലാക്കി.ഇതിലൂടെ ഏഴു കുടുംബങ്ങളിലേക്ക് കൂടി ജലവിതരണം എത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതിക്കായി.2018 -19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് അവസാനഘട്ട നിര്‍മ്മാണം നടക്കുക. 5 ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയിരക്കുന്നത്.

Idukki
English summary
third stage of vettuvanpara drinking water project covers whole families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X