ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴ ബ്ലോക്കിന് സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി വികസന പ്രവര്‍ത്തനങ്ങളില്‍ നൂറുശതമാനം നേട്ടം!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. നൂതനവും വ്യത്യസ്തവും ജനോപകാരപ്രദവുമായ പദ്ധതികള്‍ ഏറ്റെടുക്കാനും അത് സമയബന്ധിതമായി ചെലവഴിച്ച് 100 ശതമാനം നേട്ടം കൈവരിക്കാനായതുമാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിന് ബ്ലോക്കിനെ അര്‍ഹമാക്കിയത്. ഈ രംഗത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ബ്ലോക്ക് പഞ്ചായത്തിനായി.

ഇവിടെ നമ്മള് ദൈവത്തെ രക്ഷിച്ചോണ്ടിരിക്കുമ്പോഴാ അവളുടെ ഒരു ആറ് സ്വര്‍ണ്ണം; ട്രോളില്‍ നിറഞ്ഞ് മേരി കോംഇവിടെ നമ്മള് ദൈവത്തെ രക്ഷിച്ചോണ്ടിരിക്കുമ്പോഴാ അവളുടെ ഒരു ആറ് സ്വര്‍ണ്ണം; ട്രോളില്‍ നിറഞ്ഞ് മേരി കോം

ജില്ലാതലത്തിലുള്ള പ്രശംസാപത്രവും ബഹുമതിയും ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെ തേടിയെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ബി.ഡി.ഒ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

thodupuzhablockpanchayat-1

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ. ജോസ്, ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷീല കെ.കെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Idukki
English summary
Thodupuzha block get award for best development activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X