കൊടും ക്രൂരത: തൊടുപുഴയിലെ ഏഴുവയസുകാരന്റെ നില അതീവഗുരുതരം, കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത!!
Recommended Video

തൊടുപുഴ: തൊടുപുഴിയില്‍ എഴുവയസുകരാനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധര്‍. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് അറിയാന്‍ സാധിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കുകയും ചെയ്തിരുന്നു. വെന്റിലേറ്ററില്‍ തന്നെ തുടരാനാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടിക്ക് പരിക്കേറ്റ നിലയില്‍ കുട്ടിയെ മാതാവും മാതാവിന്റെ സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് വീണാണ് തലക്ക് പരിക്കേറ്റത് എന്നായിരുന്നു കുട്ടിയുടെ മാതാവ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. എന്നാല്‍ മര്‍ദ്ദനമേറ്റതായി സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതിക്രൂരമായാണ് ഇയാള്‍ കുട്ടിയെ അടിക്കുകയും ചവിട്ടുകയും ചെയ്തത്. അതേസമയം എഴുവയസുകാരന്റെ പിതാവ് ബിജുവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജുവിന്റെ അച്ഛന്‍ ബാബു മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications