തൊടുപുഴയിലെ 17കാരിയെ ഇടനിലക്കാരൻ എത്തിച്ചത് 20ഓളം പേർക്ക്; വിവാഹം കഴിപ്പിക്കാനും ശ്രമം, ഞെട്ടിക്കുന്ന വിവരങ്ങൾ
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 15 ഓളം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേസില്‍ നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം നേരത്തെ പുറത്തുവന്നിരുന്നു. 15 വയസ് മുതല്‍ പെണ്‍കുട്ടി ചൂഷണത്തിന് വിധേയയാകുന്നുണ്ടെന്നാണ് വിവരം. ബന്ധു ഉള്‍പ്പടെ ചൂഷണം ചെയ്തവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ഇടനിലക്കാരനായ ബേബി എന്നയാളാണ്.

കേസുമായി ബന്ധപ്പെട്ട് പത്തോളം പേരെയാണ് പെണ്‍കുട്ടി ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബ സാഹചര്യങ്ങള്‍ മുതലെടുത്താണ് പീഡനം നടത്തിയത്. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്.

അമ്മയും മുത്തശിയും മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. അമ്മ രോഗിയാണ്. അച്ഛന്‍ ഇല്ലാത്തത് കൊണ്ട് സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ട് ഈ കുടുംബം അനുഭവിക്കുന്നുണ്ട്. കേസിലെ പ്രധാന പ്രതിയായ ബേബി ഈ സാഹചര്യം മുതലെടുത്ത് പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്‍കുകയും പലര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്തു.

നിലവില്‍ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇനിയും 15ഓളം പേര്‍ അറസ്റ്റിലാവാനുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണക്ക്. 20 ഓളം പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു എന്നാണ് പ്രധാന പ്രതി ബേബി പറയുന്നത്. കൂടാതെ 2020ല്‍ ഇടുക്കി ഹൈറേഞ്ച് മേഖയില്‍ വച്ച് പെണ്‍കുട്ടിയെ ഒരു ഡ്രൈവറുമായി വിവാഹം നടത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടതോടെ വിവാഹം തടസപ്പെടുകയായിരുന്നു.

രാജാക്കാട് പൊലീസായിരുന്നു അന്ന് വിഷയത്തില്‍ ഇടപെട്ടത്. അതിന് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവരുടെ ശ്രദ്ധക്കുറവ് ഉണ്ടായതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. ഇപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് ഇത്തരം സംഭവങ്ങളെ കുറിച്ച് മനസിലാക്കുന്നത്. വയറ് വേദനയെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തൊടുപുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇടനിലക്കാരന്‍ കുമാരം മംഗലം മംഗലത്തുവീട്ടില്‍ രഘു ( ബേബി - 51 ), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍ ( 56 ), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു ( 43 ), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ ( 27 ), കെ എസ് ഇ ബി ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവ് ( 55 ), മലപ്പുറം പെരുന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍ ( 50 ) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഡി വൈ. എസ്. പി. ജീന്‍പോളിന്റെ നേതൃത്വത്തില്‍ വി സി. വിഷ്ണുകുമാര്‍, എസ് ഐമാരായ കൃഷ്ണന്‍നായര്‍, ഹരിദാസ്, എ എസ് ഐമാരായ ഷംസുദ്ദീന്‍, നജീബ്, നിസാര്‍, ഉഷാദേവി, എസ് സി പി ഒ. ബിന്ദു, സി പി ഒ. നീതു എന്നിവരാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications