ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാക്‌സിന്‍ ചലഞ്ചിലേക്ക് പണം നല്‍കി തൊടുപുഴ ബാങ്ക് ജീവനക്കാര്‍; ഇടുക്കിയില്‍ 1281 പേര്‍ക്ക് കൊറോണ

Google Oneindia Malayalam News

ഇടുക്കി: വാക്‌സിന്‍ ചലഞ്ചിലേക്ക് പണം സംഭാവന ചെയ്ത് സഹകരണ ബാങ്ക് ജീവനക്കാര്‍. തൊടുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിന്‍ ചലഞ്ചിലേക്ക് പണം നല്‍കിയത്. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പള തുകയായ 30500 രൂപയും ഭരണ സമിതി അംഗങ്ങളുടെ സിറ്റിങ് ഫീസ് 5500 രുപയും ചേര്‍ത്ത് 536000 രൂപയാണ് കൈമാറിയത്.

i

ബാങ്കില്‍ വച്ച് പ്രസിഡന്റ് കെ. എം ബാബു സഹകരണ സംഘം രജിസ്ട്രാര്‍ സ്റ്റാന്‍ലി എം.ജെയ്ക്ക് സംഭാവന കൈമാറി. ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ജയശ്രീ പി, ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം, ഇടുക്കി ജില്ലയില്‍ 1281 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 194 പേര്‍ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 11 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍

Recommended Video

cmsvideo
Virus cause damage to men's $exual life

അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്തിലെ പൊതുശമ്ശാനം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി. നാലു ബര്‍ണറുകള്‍, രണ്ട് ബ്ലോവര്‍ മോട്ടോറുകള്‍, ഫാനുകള്‍ എന്നിവ കേടായതിനെ തുടര്‍ന്നായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. അറ്റകുറ്റപ്പണികള്‍ പരിഹരിച്ച് ശ്മശാനം പ്രവര്‍ത്തനക്ഷമമാക്കിയതായി ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. ഒരു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം രൂപയോളം മുടക്കിയാണ് പൊതുശ്മശാനത്തിന്റെ തകരാറുകള്‍ പരിഹരിച്ചത്.

Idukki
English summary
Thodupuzha Co operative bank employees Donates Money for Vaccine Challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X