ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊടുപുഴയില്‍ ഒറ്റരാത്രികൊണ്ട് യുഡിഎഫിന് പണി കൊടുത്തത് ജെസി ജോണ്‍; സഹിക്കാന്‍ കഴിയില്ലെന്ന് ലീഗ്

Google Oneindia Malayalam News

തൊടുപുഴ: യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന തൊടുപുഴ നഗരസഭയില്‍ വന്‍ അട്ടിമറിയിലൂടെയായിരുന്നു എല്‍ഡിഎഫ് അധികാരം പിടിച്ചത്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജിനെയും യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനേയും കൂടെകൂട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി യുഡിഎഫിനെ പരാജയപ്പെടുത്തുകയായിരുന്നു. യുഡിഎഫ് വിമതനായ സനീഷ് ജോര്‍ജാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസഫിന് അധ്യക്ഷ സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്ത് യുഡിഎഫ് എല്ലാം സജ്ജീകരിച്ച് വെച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി എ‍ല്‍ഡിഎഫ് അധികാരം പിടിച്ചെടുത്തത്.

തൊടുപുഴ നഗരസഭ

തൊടുപുഴ നഗരസഭ

കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായതിന്‍റെ ആഘാതം യുഡിഎഫില്‍ ഇതുവരെ നഷ്മായിട്ടില്ല. 35 സീറ്റില്‍ 13 സീറ്റുകളില്‍ വിജയിച്ച യുഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 12 സീറ്റില്‍ എല്‍ഡിഎഫും എട്ട് സീറ്റില്‍ ബിജെപിയും വിജയിച്ചു. രണ്ട് വിമതരും. ഇതില്‍ നിസ സക്കീര്‍ എന്ന വിമത സ്ഥാനാര്‍ത്ഥിയുടെ പിന്തുണയോടെ അധികാരം പിടിക്കാന്‍ കഴിയുമെന്നായിരുന്നു യുഡിഎഫ് കണക്ക് കൂട്ടിയിരുന്നത്.

കേരള കോണ്‍ഗ്രസ് ജോസഫ്

കേരള കോണ്‍ഗ്രസ് ജോസഫ്

ഇതേ തുടര്‍ന്നാണ് ആദ്യ ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അധ്യക്ഷ സ്ഥാനം നല്‍കാന്‍ യുഡിഎഫില്‍ ധാരണയായത്. എന്നാല്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോര്‍ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനേയും കൂടി മറുകണ്ടം ചാടിച്ചതിലൂടെ അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കുകയും ചെയ്തു.

മുസ്ലിം ലീഗിന്‍റെ ആവശ്യം

മുസ്ലിം ലീഗിന്‍റെ ആവശ്യം

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 12 പേരുടേയും എല്‍ഡിഎഫിന് 14 പേരുടേയും പിന്തുണ ലഭിച്ചു. ഏറ്റവു വലിയ ഒറ്റകക്ഷിയായ തങ്ങള്‍ക്ക് പ്രസിഡന്‍റ് പദവി വേണമെന്നായിരുന്നു മുസ്ലിം ലീഗിന്‍റെ ആവശ്യം. ഇത് മറികടന്ന് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കിയതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. മുന്നണി തീരുമാനം എന്ന നിലയില്‍ ഇത് അംഗീകരിച്ച് മുന്നോട്ട് പോവാന്‍ ലീഗ് സമ്മതിച്ചെങ്കിലും അധികാരം നഷ്ടമായത് എല്ലാവര്‍ക്കും ഒരുപോലെ തിരിച്ചടിയായി.

എല്‍ഡിഎഫിന് പിന്തുണ

എല്‍ഡിഎഫിന് പിന്തുണ

ഭരണം നഷ്ടമായതിന് പിന്നാലെ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രയ്ക്കെതിരെ ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണ്‍ അധികാരത്തിന് വേണ്ടി രാഷ്ട്രീയ വഞ്ചന കാണിച്ചെന്നും കൂറുമാറ്റത്തിലൂടെ വോട്ടര്‍മാരെ ചതിച്ച ജെസി കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നുമാണ് ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നത്.

 വൈസ് പ്രസിഡന്റ് സ്ഥാനം

വൈസ് പ്രസിഡന്റ് സ്ഥാനം

ആദ്യ ടേമില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നായിരുന്നു ജെസി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. ഇതില്‍ ജെസി ജോണിന് അതൃപ്തിയുണ്ടായിരുന്നു. വിവരം അറിഞ്ഞയുടന്‍ ജെസിയെ എല്‍ഡിഎഫ് തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ രണ്ട് തവണ ജെസി ജോണിക്ക് മുസ്ലിം ലീഗ് അവസരം നല്‍കിയിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

2015ല്‍ ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചായിരുന്നു ജെസി കൗണ്‍സിലറായത്. തുടര്‍ന്ന് ഇവരെ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷയായി ചുമതലപ്പെടുത്തി. ഇത്തവണ സീറ്റ് ജനറല്‍ ആയെങ്കിലും ജെസിയെ വീണ്ടും മുസ്ലിം ലീഗ് സ്വതന്ത്രയായി രംഗത്ത് ഇറക്കുകയായിരുന്നു. ഇത്തവണ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണമെന്നായിരുന്നു ജെസിയുടെ ആവശ്യം. തര്‍ക്കം രൂക്ഷമായതോടെ അഞ്ച് വനിതാ കൗണ്‍സിലര്‍മാരുള്ള ലീഗ് ഒന്നേകാല്‍ വര്‍ഷം വീതം ജെസിക്കും ഷഹന ജാഫറിനും നല്‍കാമെന്ന് തീരുമാനിച്ചു.

മുന്നണി ധാരണ

മുന്നണി ധാരണ

മുന്നണി ധാരണ പ്രകാരം രണ്ടര വര്‍ഷത്തെ വൈസ് ചെയര്‍പേഴ്‌സണ്‍ കാലാവധിയാണ് ലീഗിനുള്ളത്. ആദ്യ ടേം വേണമെന്ന ജെസിയുടെ ആവശ്യം മുസ്ലിം ലീഗ് അംഗീകരിക്കുകയും വിപ്പും നല്‍കുകയും ചെയ്തു. എന്നാല്‍ അര്‍ധരാത്രിയോടെ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ജെസിയെ എല്‍ഡിഎഫ് വരുതിയിലാക്കുകയായിരുന്നു. യുഡിഎഫ് ഭരണ സമിതിയിലെ തര്‍ക്കവും ഭരണം വീതം വെപ്പും കണ്ട് മടുത്താണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ പിന്തുണച്ചതെന്നാണ് ജെസി ജോണിന്റെ വാദം.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
യുഡിഎഫിനെ നയിക്കേണ്ടവര്‍

യുഡിഎഫിനെ നയിക്കേണ്ടവര്‍


ഓരോ വര്‍ഷവും ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും മാറിമാറി ഭരിക്കുന്നതാണ് തൊടുപുഴ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാളുമുതല്‍ കാണുന്നത്. ആറുമാസം കൂടുമ്പോള്‍ എങ്ങനെയും ഒരാളെ കസേരയില്‍ നിന്നും ഇറക്കി വിടാനാണ് എല്ലാവാര്‍ക്കും താല്‍പര്യം. അതിന് ഒരു മാറ്റം വരുത്തണമെന്നാണ് ആഗ്രഹിച്ചത്. എല്‍ഡിഎഫിനല്ല, സ്വതന്ത്രനാണ് പിന്തുണ നല്‍കിയത്. യുഡിഎഫിനെ നയിക്കേണ്ടവര്‍ തെരുവില്‍ തല്ലിയെന്നും അവര്‍ പറഞ്ഞു.

Idukki
English summary
thodupuzha municipality;it is because jessy john udf defeated says league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X