ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട...!!! പിടിച്ചെടുത്തത് പത്തു കിലോ കഞ്ചാവ്...!!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പത്തുകിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശിയെയായണ് ഇന്ന് ഇടുക്കി രാജാക്കാടില്‍ പിടികൂടിയത്. വാക്കളത്തില്‍ ലിബിനെ രാജാക്കാട് പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തികൊണ്ട് വരുന്നതിനിടയില്‍ രാജാക്കാട് അമ്പലക്കവലയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഒരാഴ്ചക്കുള്ളില്‍ രാജാക്കാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കഞ്ചാവ് കേസാണിത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ വടകരയിൽ സിപിഎമ്മിന് വിജയം! ആർഎംപി-കോൺഗ്രസ് സഖ്യത്തെ പറപ്പിച്ചുലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ വടകരയിൽ സിപിഎമ്മിന് വിജയം! ആർഎംപി-കോൺഗ്രസ് സഖ്യത്തെ പറപ്പിച്ചു

കഴിഞ്ഞ ഇരുപത്തിയെട്ടിന് രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിലായിരുന്നു. തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടത്തി വന്‍ തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം രാജാക്കാട് പൊലീസിന്റെയും ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധനയും കര്‍ശനമാക്കിയിരുന്നു. അന്വേഷണത്തില്‍ രാജാക്കാട്ടില്‍ കഞ്ചാവ് എത്തിച്ച് ഇവിടെ നിന്നും മറ്റ് ജില്ലകളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്ന വന്‍ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിരുന്നു.

Idukki , smuggling

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഓട്ടോയുടെ പുറകില്‍ ബാഗില്‍ ഒളിപ്പിച്ച് കടത്തികൊണ്ട് വന്ന കഞ്ചാവുമായി തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി ലിബിന്‍ പിടിയിലാകുന്നത്. കഞ്ചാവ് ഇവിടേയ്ക്ക് എത്തിച്ച് നല്‍കിയതാരാണെന്നും മാഫിയാ സംഘത്തിന്റെ പിന്നില്‍ ആരെല്ലാമെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. രാജക്കാട് എസ് ഐ പി.ഡി അനൂപ്മോന്‍, ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥരായ മഹേഷ്, സി വി ഉലഹന്നാന്‍, രമേശന്‍, സജയ് പി മങ്ങാട്ട്, സന്തോഷ്, അനീഷ്, ജോഷി, ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Idukki
English summary
Thodupuzha native arrested with 10 kg of ganja, at idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X