• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്തസ്രാവത്തെ തുടര്‍ന്ന് യുവതി പുലര്‍ച്ചെ ആശുപത്രിയിലെത്തി; കുഞ്ഞെവിടെ എന്ന് ഡോക്ടര്‍... ക്രൂരം

Google Oneindia Malayalam News

തൊടുപുഴ: പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതി ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ആശാ വര്‍ക്കറോട് യുവതി പറഞ്ഞത് തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ഈ മാറ്റം എന്നായിരുന്നു. കുറച്ചുദിവസങ്ങളായി യുവതിയെ വീടിന് പുറത്ത് കാണാറില്ലെന്ന് പ്രദേശവാസികളും പറയുന്നു.

തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം ദുരൂഹത നിലനില്‍ക്കുകയാണ്. എന്തിനാണ് കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊന്നത്. ഭര്‍ത്താവ് അറിഞ്ഞില്ല എന്ന് പറയുന്നത് ശരിയാകുമോ. തൊടുപുഴ കരിമണ്ണൂരിലെ വീട്ടില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ...

1

കരിമണ്ണൂരിലെ വീട്ടില്‍ വച്ചാണ് പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന് ലഭിച്ച വിവരം. അമിത രക്തസ്രാവമുണ്ടായതോടെ യുവതിയും ഭര്‍ത്താവും പുലര്‍ച്ചെ ആശുപത്രിയിലെത്തി. ഡോക്ടര്‍ വിശദമായി പരിശോധിച്ച ശേഷം ചോദിച്ചത് പ്രസവിച്ച കുഞ്ഞെവിടെ എന്നാണ്. പ്രസവം നടന്നിട്ടുണ്ടെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടിരുന്നു.

2

പ്രസവം നടന്നിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് ഡോക്ടര്‍ക്ക് മനസിലായി. കുഞ്ഞിനെ ഡോക്ടര്‍ ചോദിച്ചപ്പോള്‍ എവിടെയും തൊടാത്ത മറുപടിയാണ് യുവതി നല്‍കിയത്. ഭര്‍ത്താവിനോട് ചോദിച്ചപ്പോഴും അവ്യക്തത നിലനിന്നു. എന്നാല്‍ പോലീസിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് പ്രസവം നടന്നുവെന്ന് സമ്മതിച്ചതത്രെ.

നടി ജയസുധ ബിജെപിയിലേക്ക്; അമിത് ഷാ വരുമ്പോള്‍ കളിമാറും... കൂടെ കോണ്‍ഗ്രസ് എംഎല്‍എയുംനടി ജയസുധ ബിജെപിയിലേക്ക്; അമിത് ഷാ വരുമ്പോള്‍ കളിമാറും... കൂടെ കോണ്‍ഗ്രസ് എംഎല്‍എയും

3

പ്രസവം നടന്നിട്ടുണ്ട്. കുഞ്ഞ് മരിച്ചുപോയി. മൃതദേഹം വീട്ടിലുണ്ട് എന്നായിരുന്നുവത്രെ പിന്നീടുള്ള വെളിപ്പെടുത്തല്‍. ഇതോടെ വിവരം പോലീസിന് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടത്. എന്നാല്‍ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന കാര്യം വ്യക്തമല്ല.

4

അതേസമയം, യുവതിയുടെ ഭര്‍ത്താവ് നല്‍കിയ മൊഴി പോലീസിനെ അമ്പരപ്പിച്ചു. ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രസവത്തെ കുറിച്ചും അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. യുവതിയുടെ വീടിന് പുറത്ത് കാണാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഗര്‍ഭം മറച്ചുവച്ചുവെന്നാണ് ഇവരും കരുതുന്നത്.

5

യുവതിയെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. യുവതിയും ഭര്‍ത്താവും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് വീടിന്റെ ഉടമസ്ഥനാണ്.

വീണ്ടും രജനികാന്ത്!! ഗവര്‍ണറെ കണ്ടത് എന്തിന്... 2017ലെ ദൗത്യം പൊടിതട്ടിയെടുക്കുന്നോ?വീണ്ടും രജനികാന്ത്!! ഗവര്‍ണറെ കണ്ടത് എന്തിന്... 2017ലെ ദൗത്യം പൊടിതട്ടിയെടുക്കുന്നോ?

6

രാത്രി പത്തരയ്ക്കാണ് ഭര്‍ത്താവ് തന്നെ വന്ന് വിളിക്കുന്നതെന്ന് വീടിന്റെ ഉടമസ്ഥന്‍ പറയുന്നു. യുവതി അവശനിലയിലായിരുന്നു. കണ്ണുകള്‍ തുറക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്ന് ഭര്‍ത്താവ് അറിയിച്ചതോടെ താന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും വീട്ടുടമസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  Idukki
  English summary
  Thodupuzha New Born Baby Death Case; Police takes Mother in Custody, All Details Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X