• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗര്‍ഭിണിയാണെന്ന് അറിയാതിരിക്കാന്‍ വലിയ നൈറ്റി, ആര്‍ക്കും സംശയം തോന്നിയില്ല; ഒടുവില്‍ അരുംകൊല

Google Oneindia Malayalam News

തൊടുപുഴ: ഉടുമ്പന്നൂര്‍ മങ്കുഴിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തി. ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് നിഗമനം. തുടര്‍ന്ന് അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. ഇപ്പോള്‍ അമ്മ ആശുപത്രിയിലാണ്. ഡിസ്ചാര്‍ജായാല്‍ ഉടന്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 'കണ്ണ് തുറന്നപ്പോൾ അയാൾ ശരീരത്തിന് മുകളിൽ';'പടവെട്ടി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീടു 'കണ്ണ് തുറന്നപ്പോൾ അയാൾ ശരീരത്തിന് മുകളിൽ';'പടവെട്ടി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീടു

1

അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് യുവതി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസാവ്രമാണെന്ന് മനസിലായതോടെ കുഞ്ഞിനെ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കാതായതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2

പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ ഉണ്ടെന്ന് അറിയിച്ചത്. പ്രവസിച്ചപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാതിരുന്ന പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.

3

എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ കുറേ കാലമായി അകന്നു കഴിയുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വീണ്ടും യോജിച്ചത്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മൊഴി ഗൗരവത്തിലെടുക്കാനാണ് പൊലീസ് തീരുമാനം. തൃശൂര്‍ സ്വദേശിനിയായ യുവതി സുജിത ഗര്‍ഭിണിയാണെന്ന വിവരം അയല്‍വാസികള്‍ പോലും അറിയിച്ചിരുന്നില്ല.

4

ദിവസങ്ങള്‍ക്ക് മുമ്പ് സുജിതയുമായി സംസാരിച്ച സ്ത്രീകള്‍ക്കാര്‍ക്കും യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. ശരീരത്തിന്റെ വലുപ്പം ശ്രദ്ധയില്‍പ്പെട്ട ആശ വര്‍ക്കാര്‍ വീട്ടില്‍ എത്തിയിരുന്നെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇവരെ മടക്കുകയായിരുന്നു. അയല്‍ക്കാര്‍ ഒന്നും അറിയാതിരിക്കാന്‍ വലുപ്പം കൂടിയ നൈറ്റിയാണ് സുജിത ധരിക്കാറുള്ളത്.

5

ബുധനാഴ്ച രാത്രി ശുചിമുറിയില്‍ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്ന്ന് ഏറെ നേരം പുറത്തുനിന്ന് വിളിച്ചാണ് ഭര്‍ത്താവും മക്കളും ചേര്‍ന്ന് പുറത്തേക്കിറക്കിയത്. ഇതിന് പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.

'എല്ലാം ശരിയാകുമെന്ന് പറഞ്ഞു, ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ'; രതീഷ് പൊതുവാള്‍ ചോദിക്കുന്നു'എല്ലാം ശരിയാകുമെന്ന് പറഞ്ഞു, ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ'; രതീഷ് പൊതുവാള്‍ ചോദിക്കുന്നു

ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
  മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
  Idukki
  English summary
  Thodupuzha newborn baby Murder: post-mortem report Says the mother drowned the baby in water
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X