Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമാലി, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളില്‍ ഡൊമിസലറി കെയര്‍ സെന്ററുകള്‍ തുറന്നു

ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ഇടുക്കിയിലെ വിവിധ പഞ്ചായത്തുകള്‍. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്ററിന് പുറമെ ഇരുമ്പുപാലം ട്രൈബല്‍ ഹോസ്റ്റലില്‍ ഡൊമിസലറി കെയര്‍ സെന്ററും പഞ്ചായത്ത് സജ്ജമാക്കി. യുവജന പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു കെട്ടിടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നൂറ് കിടക്കകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. അവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ 5 വാഹനങ്ങളും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. രോഗ ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണവും ഭക്ഷണകിറ്റും എത്തിച്ച് നല്‍കും. രോഗ വ്യാപനം നിയന്ത്രിക്കുവാനും സഹായമെത്തിക്കുവാനും ലക്ഷ്യമിട്ട് പഞ്ചായത്തില്‍ തുറന്നിട്ടുള്ള കോള്‍ സെന്ററും ഹെല്‍പ്പ് ഡെസ്‌ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.

i

കൂടാതെ രാജകുമാരി, രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത, പ്രത്യക്ഷ രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വേണ്ടിയാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. രാജകുമാരിയില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, രാജാക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് കൊവിഡ് കേന്ദ്രം. നിലവില്‍ 50 കിടക്കകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. അടിയന്തര ഘട്ടത്തില്‍ 100 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കും.

ലോക് ഡൗണ്‍ നിയമ ലംഘനത്തിന് ഇന്ന് 74 ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, 495 പെറ്റി കേസുകള്‍ എടുക്കുകയും ചെയ്തു. 1054 പേരെ താക്കീത് ചെയ്തു വിട്ടയച്ചു. ഇടുക്കി ജില്ലയിലെ നാല് അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കാനന പാതകളിലും പോലീസും ഇതര വകുപ്പ്കളും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+