ഇടുക്കി: വടാട്ടുപാറ വനത്തില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി, സ്വാഭാവിക മരണമെന്ന്!!
കോതമംഗലം: വടാട്ടുപാറ വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള വനത്തിലാണ് പുലി ചത്തു കിടക്കുന്നതായി കണ്ടത്തിയത്. ഈറ്റ ശേഖരിക്കുവാന്‍ പോയവരാണ് പുലിയെ ആദ്യം കണ്ടത്. ആദ്യം പുലി പതുങ്ങി ആക്രമിക്കുവാനിരിക്കുകയാണോ എന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ മാറി നിന്നു.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും പുലി ചലനമില്ലാതെ കിടക്കുന്നതായി കണ്ടതോടെ സംശയം തോന്നി അടുത്തുചെന്നു നോക്കിയപ്പോള്‍ പുലി ചത്ത നിലയിലാണന്ന് തിരിച്ചറിയുകയായിരുന്നു.ഇവര്‍ വടാട്ടുപാറ സ്‌റേറഷനിലെ വനപാലകരെ അറിയിച്ചു. ഇതേ തുടര്‍ന്ന് തുണ്ടം സിജോ സാമുവല്‍ വിവരം ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഇതേ തുടര്‍ന്ന് മലയാറ്റൂര്‍ ഡി എഫ് ഒ കെ.രഞ്ചന്‍ ഐ എഫ് എസ് ന്റെയും വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ.ജയകുമാറിന്റെയും നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലതെത്തി പരിശോധന നടത്തി. പരിശോധനയില്‍ പുലിയുടെത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. വന്യ ജീവി നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന വന്യ ജീവിയായതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.












Click it and Unblock the Notifications