പുലിപേടിയില്‍ കൊന്നത്തടി!!! കാലപാടുകള്‍ കണ്ടെത്തി!!! പുലിയെ നേരില്‍ കണ്ടതായും
കൊന്നത്തടി: ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തില്‍ നിലനില്‍ക്കുന്ന പുലിപ്പേടിക്ക് അറുതിയില്ല.പഞ്ചായത്തിലെ ഭൂതാളി മേഖലയില്‍ പുലിയെ കണ്ടതായാണ് പൊതുവെയുള്ള ജനസംസാരം.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊമ്പൊടിഞ്ഞാല്‍ രാമനാശാന്‍ പടി റോഡിനോട് ചേര്‍ന്ന് കല്ലേപുളിക്കല്‍ വിജയന്റെ വീടിനു സമീപം പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടതോടെയാണ് പഞ്ചായത്തില്‍ പുലിയിറങ്ങിയതായുള്ള അഭ്യൂഹം പരന്നത്.

ഭൂതകാളി മേഖലയില്‍ പശുവിന് പുല്ലരിയുന്നതിനിടയില്‍ ജെലീഷ് എന്നയാള്‍ പുലിയെ നേരില്‍ കണ്ടതായും പറയുന്നു. മൂന്നാഴ്ചക്കു മുമ്പ് ഇയാളുടെ ഒരു ആട്ടിന്‍ കുട്ടിയെ കാണാതായിരുന്നു. ആടിനെ പുലി പിടിക്കാനുള്ള സാധ്യതയും നാട്ടുകാര്‍ തള്ളിക്കളയുന്നില്ല. മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. പാറക്കെട്ടുകളും വനവും നിറഞ്ഞ പ്രദേശമായതിനാല്‍ പുലിയുടെ സാന്നിധ്യം തള്ളികളയാന്‍ സാധിക്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു.പണിക്കന്‍കുടി, കൊമ്പടിഞ്ഞാല്‍ മേഖലയിലാണ് പുലിയിറങ്ങിയതായി ആദ്യം അഭ്യൂഹം പരന്നത്. ജനങ്ങള്‍ക്ക് ആശങ്കയുള്ളതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും മേഖലയില്‍ നിരീക്ഷണം നടത്തി വരികയാണ്.












Click it and Unblock the Notifications