ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തിയില്ല; ജില്ലയില്‍ 35 പേര്‍ ചികിത്സയില്‍

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറ് പേര്‍ ഇടുക്കി ജില്ലക്കാര്‍. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. ഇവരില്‍ 34 പേര്‍ നേരത്തെ രോഗമുക്തരായി. 35 പേര്‍ ഉപ്പോഴും ആശുപത്രിയില്‍ തുടടരുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലുമായി 4190 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 37 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ഇനി 293 പേരുടെ പരിശോധന ഫലങ്ങള്‍ കൂടിയാണ് ലഭിക്കാനുള്ളത്. രോഗികളുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ,

covid

1 ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നെത്തിയ വണ്ടന്‍മേട് കൊച്ചറ സ്വദേശി. (37) കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി യില്‍ തൊടുപുഴയില്‍ വന്നു. അവിടുന്ന് ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂണ്‍ 5 ന് ചെന്നെയില്‍ നിന്നെത്തിയ തൂക്കുപാലം കരുണാപുരം സ്വദേശിനി (51). ചെന്നൈയില്‍ നിന്നും ടാക്‌സിയില്‍ ഭര്‍ത്താവിനോടൊപ്പം വീട്ടിക്കെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂണ്‍ 5ന് ഖത്തറില്‍ നിന്നെത്തിയ അടിമാലി ആനവിരട്ടി സ്വദേശി (36). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി യില്‍ തൊടുപുഴയില്‍ വന്നു. അവിടെ നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു പിറ്റേന്ന് അടിമാലി കോവിഡ് കെയര്‍ സെന്ററിലാക്കി.

4.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നെത്തിയ വെള്ളയാംകുടി കട്ടപ്പന സ്വദേശി (32). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
Heavy Rain Prediction in Kerala | Oneindia Malayalam

5. ജൂണ്‍ 15 ന് ഹരിയാനയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ചെപ്പുകുളം തൊടുപുഴ സ്വദേശി (44). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ തൊടുപുഴയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

6.ജൂണ്‍ 14 ന് ചെന്നെയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൊടുപുഴ, ഉടുമ്പന്നൂര്‍ സ്വദേശി. (56) കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ തൊടുപുഴയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നാല് പേരെ ഇടുക്കി മെഡിക്കല്‍ കോളേജിലും, രണ്ട് പേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു, ആജ് തക് അവതാരകയ്‌ക്കെതിരെ മലപ്പുറം പൊലീസില്‍ പരാതിഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു, ആജ് തക് അവതാരകയ്‌ക്കെതിരെ മലപ്പുറം പൊലീസില്‍ പരാതി

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, 471 കോടിയുടെ കരാര്‍ റെയില്‍വെ റദ്ദാക്കിചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, 471 കോടിയുടെ കരാര്‍ റെയില്‍വെ റദ്ദാക്കി

Idukki
English summary
Toady 6 New Covid Cases Reported In Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X