Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊറോണ, ഇന്ന് 11 പേര്‍ക്ക് രോഗം

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 133 കൊവിഡ് കേസുകളില്‍ 11 പേര്‍ ആലപ്പുഴ ജില്ലക്കാര്‍. ഇതോടെ 49 പേരാണ് ഇടുക്കി ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജൂണ്‍ 19 ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 2 പേര്‍ക്ക് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ.

covid

1. രാജകുമാരി കുരുവിളാസിറ്റി സ്വദേശി (65). സര്‍ജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്.

2. ജൂണ്‍ 6 ന് ബഹ്റൈന്‍ല്‍ നിന്നെത്തിയ മാങ്കുളം സ്വദേശിനി (28).കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
    അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

    3. ജൂണ്‍ 6 ന് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ #കാന്തല്ലൂര്‍ സ്വദേശി(35). സ്വന്തം വാഹനത്തില്‍ കൊച്ചിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

    4. ജൂണ്‍ 9 ന് തമിഴ്‌നാട്ടില്‍ നിന്നും വന്ന കുമളി റോസാപൂക്കണ്ടം സ്വദേശി. ഭാര്യയോടും മകനോടുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

    5. കട്ടപ്പന സ്വദേശിനി (31). ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ജൂണ്‍ 19 ന് ഭര്‍ത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി. (സമ്പര്‍ക്കം)

    6. കട്ടപ്പന സ്വദേശിനി (57). ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ജൂണ്‍ 19 ന് മകളുടെ ഭര്‍ത്താവിനോടൊപ്പം പോയി കോവിഡ് ടെസ്റ്റ് നടത്തി. (സമ്പര്‍ക്കം)

    7. കട്ടപ്പന സ്വദേശിനിയായ ആശാ പ്രവര്‍ത്തക (43).

    8. ജൂണ്‍ 7 ന് വെസ്റ്റ് ബംഗാളില്‍ നിന്ന് തൊടുപുഴയിലെത്തിയ #തൊടുപുഴ സ്വദേശി (40). അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

    9,10&11. മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേര്‍ക്ക്. അമ്മയും മക്കളുമാണ്. ജൂണ്‍ 10 നാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയി വന്നത്.
    മാതാവ് (33), എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികള്‍. മൂവരും വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

    അതേസമയം, കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+