ഇടുക്കി ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ 112 രോഗികള്‍
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 16 പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112ആയി. അതേസമയം, കഴിഞ്ഞ ആറ് ദിവസത്തിനിടെ 22 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. അഞ്ച് രാജ്യങ്ങളില്‍ നിന്നായി 18 പുരുഷന്‍മാരും 4 സ്ത്രീകളുമാണ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 13 പേരെ വീടുകളിലും ഏഴ് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും രണ്ട് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1. കാമാക്ഷി സ്വദേശിനി (49), ഇവരുടെ ഡല്‍ഹിയില്‍ നിന്നെത്തിയ മകള്‍ക്കും ചെറുമകനും ജൂണ്‍ 5 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് ജൂലൈ10 ന് സ്രവ പരിശോധന നടത്തി.
2. ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്നെത്തിയ കുമളി സ്വദേശി (29). ഷാര്‍ജയില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലെത്തി, അവിടെ നിന്നും ടാക്‌സിയില്‍ കുമളിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
3. ജൂണ്‍ 30 ന് റിയാദില്‍ നിന്നും എത്തിയ രാജകുമാരി സ്വദേശി (29). റിയാദില്‍ നിന്നും കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി അവിടെ നിന്നും ടാക്‌സിയില്‍ രാജകുമാരിയില്‍ വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
4. ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (57). കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയില്‍ വണ്ടിപ്പെരിയാറിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
5. ജൂലൈ 2 ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി (23). കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും കെ.എസ്.ആര്‍.ടിസി ബസില്‍ തൊടുപുഴയെത്തി. അവിടെ നിന്നും പിതാവിനൊപ്പം സ്വന്തം വാഹനത്തില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
6. ജൂണ്‍ 29ന് ഷാര്‍ജയില്‍ നിന്നും സഹോദരനൊപ്പം നാട്ടിലെത്തിയ കാഞ്ചിയാര്‍ സ്വദേശി (35). കോഴിക്കോട് നിന്നും ടാക്‌സിയില്‍ കാഞ്ചിയാറ്റിലെത്തി സഹോദരനൊപ്പം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
7. ജൂണ്‍ 26 ന് മുംബൈയില്‍ നിന്നും മക്കള്‍ക്കൊപ്പം എത്തിയ ഉപ്പുതറ സ്വദേശിനി (29). ട്രെയിനില്‍ എറണാകുളത്തെത്തിയ ഇവര്‍ അവിടെ നിന്നും ടാക്‌സിയില്‍ ഉപ്പുതറയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
8. ജൂണ്‍ 29ന് മുംബൈയില്‍ നിന്നും ട്രെയിനിലെത്തിയ കരിമണ്ണൂര്‍ സ്വദേശി (26). എറണാകുളത്തു നിന്നും ടാക്‌സിയില്‍ കരിമണ്ണൂരെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
9. ജൂലൈ 5 ന് കമ്പത്തു നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി (63). കമ്പത്തു നിന്നും സ്‌കൂട്ടറില്‍ യാത്ര ചെയ്ത് എത്തിയ ഇദ്ദേഹം ആനവിലാസത്ത് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
10. ജൂലൈ 5 ന് തേനിയില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശി (57) . തേനിയില്‍ നിന്ന് ബോഡിമെട്ടു വരെ ടാക്‌സിയിലും അവിടെ നിന്നു പൂപ്പാറ വരെ ബൈക്കിലും പൂപ്പാറയില്‍ നിന്ന് നെടുങ്കണ്ടം, നെടുങ്കണ്ടത്തു നിന്ന് കട്ടപ്പന വരെയും സ്വകാര്യ ബസില്‍ എത്തി. തടിയമ്പാട് ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
11.ജൂണ്‍ 29 ന് തമിഴ്‌നാട് തേനിയില്‍ നിന്നും എത്തിയ തടിയമ്പാട് സ്വദേശിനി (29). തേനിയില്‍ നിന്നും തടിയമ്പാടിന് സ്വകാര്യ വാഹനത്തില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
12&13. ജൂലൈ രണ്ടിന് തമിഴ്‌നാട് ഗൂഡല്ലൂരില്‍ നിന്നും വന്ന കാഞ്ചിയാര്‍ സ്വദേശികളായ ദമ്പതികള്‍(55, 49). ഗൂഡല്ലൂരില്‍ നിന്നും കാഞ്ചിയാര്‍ ലേക്ക് സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
14. ജൂലൈ ഒമ്പതിന് മുംബൈയില്‍ നിന്നും വന്ന വണ്ണപ്പുറം സ്വദേശി(36). മുംബൈയില്‍നിന്ന് ഹൈദരാബാദിന് വിമാനത്തില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വണ്ണപ്പുറം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
15. ജൂലൈ ഒമ്പതിന് കോവിഡ് സ്ഥിരീകരിച്ച ശങ്കരന്‍കോവില്‍ നിന്നെത്തിയയവരുടെ കുടുംബാംഗം (42). ശങ്കരന്‍കോവില്‍ നിന്നും മിഴിയിലേക്കു മിഴിയില്‍ നിന്നും മൂന്നാറിലേക്ക് ടാക്‌സിയില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
16. ജൂണ്‍ 23 തിരുനെല്‍വേലിയില്‍ നിന്നും കുമളിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനി (30). തിരുനെല്‍വേലിയില്‍ നിന്നും കുമളി യിലേക്കും കുമളിയില്‍ നിന്ന് മൂന്നാറിലേക്കും വെവ്വേറെ ടാക്‌സിയില്‍ വീട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഏഴിന് സ്രവ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. പിന്നീട് ജൂലൈ 10 നാണ് സ്രവം പരിശോധനക്ക് എടുത്തത്.












Click it and Unblock the Notifications