Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ആറ് വയസുകാരന് കൊറോണ, ജില്ലയില്‍ ഇന്ന് 4 രോഗികള്‍; രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴി

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ നാല് പേര്‍ ഇടുക്കി ജില്ലക്കാര്‍. ജൂണ്‍ 19ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 2 പേര്‍ക്ക് രോഗം വന്നത്. ജില്ലയില്‍ ഇതോടെ 49 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് വയസുകാരനും ഉള്‍പ്പെടും. രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുടെ മകനാണ് ആറ് വയസുകാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റ് രോഗികളുടെ വിവരങ്ങള്‍ ഇങ്ങനെ..

idukki

1. ജൂണ്‍ 19 ന് കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ 6 വയസ്സുള്ള മകന്‍. (സമ്പര്‍ക്കം )

Recommended Video

cmsvideo
    Excise driver KP Sunil's audio message came out | Oneindia Malayalam

    2.ജൂണ്‍ 19 ന് കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ പിതാവ് (65). (സമ്പര്‍ക്കം) ബഥേല്‍ സ്വദേശി ആണ്.

    3.ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം എത്തിയ രാജാക്കാട് സ്വദേശിനി (30). തിരുവനന്തപുരത്തു നിന്ന് സ്വകാര്യ വാഹനത്തില്‍ രാജാക്കാട് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

    4.ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ ഇരട്ടയാര്‍ സ്വദേശി (33). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ നെടുങ്കണ്ടത് എത്തി നിരീക്ഷണ കേന്ദ്രത്തില്‍ ആയിരുന്നു.

    അതേസമയം, സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-43, യു.എ.ഇ.-14, ഖത്തര്‍-14, സൗദി അറേബ്യ-9, ഒമാന്‍-4, ബഹറിന്‍-1, റഷ്യ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര-18, തമിഴ്നാട്-12, ഡല്‍ഹി-10, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-1, ആന്ധ്രാപ്രദേശ്-1, പഞ്ചാബ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+