Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ അമ്മയും മകനും അടക്കം ആറ് പേര്‍ക്ക് കൊറോണ, ജില്ലയില്‍ 47 രോഗികള്‍

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറ് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ഇടുക്കി ജില്ലയില്‍ ആകെ രോഗം സ്ഥിരീരിച്ച കഴിയുന്നവരുടെ എണ്ണം 47 ആയി. ഇന്ന് ജില്ലയില്‍ ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

covid

1.ജൂണ്‍ 23 ന് യുഎഇ യില്‍ നിന്നും കൊച്ചിയില്‍ എത്തിയ പാമ്പാടുംപാറ സ്വദേശി (34). നെടുങ്കണ്ടത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

2 & 3.ജൂണ്‍ 21 ന് ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും മകനും (28 വയസ്സ്, 5 വയസ്സ് ). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കാമാക്ഷിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

4.ജൂണ്‍ 20 ന് മുംബൈയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ പള്ളിവാസല്‍ സ്വദേശിനി(63). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ മൂന്നാറിലെത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

5.ജൂണ്‍ 18 ന് പൂനയില്‍ പോയി വന്ന കുമാരമംഗലം സ്വദേശി (34).പൂനയിലേക്ക് ചക്കയുമായി പോയ വാഹനത്തില്‍ ഡ്രൈവറോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് വാഴക്കുളത്ത് എത്തി. അവിടുന്ന് ഓട്ടോയില്‍ കുമാരമംഗലത്തു വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6.ജൂണ്‍ 26 ന് മുംബൈയില്‍ നിന്നും എറണാകുളത്ത് ട്രെയിനിലെത്തിയ ഉപ്പുതറ ചീന്തലാര്‍ സ്വദേശി (36). എറണാകുളത്തു നിന്നും ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+