ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് 7 പേര്‍ക്ക് കൊറോണ, 13 പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 42 രോഗികള്‍

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 7 പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. അതേസമയം, ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് രോഗമുക്തി നേടിയത് ആശ്വാസം പകരുന്ന ഒന്നാണ്. ഇതോടെ ജില്ലയിലെ ആകെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 42ആയി. രോഗം സ്ഥിരീകരിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും വിവരങ്ങള്‍.

covid

1. ജൂണ്‍ 29 ന് ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (43). എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയില്‍ എറണാകുളം കടവന്ത്രയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2.ജൂണ്‍ 29 ന് ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ പീരുമേട് സ്വദേശി (30). എറണാകുളത്തു കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂണ്‍ 25 ന് ജിദ്ദയില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ബൈസണ്‍വാലി സ്വദേശി(29). എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

4.ജൂണ്‍ 20 ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി (32). എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

5&6.ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിന് കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. 75 കാരനായ പിതാവും 38 കാരിയായ പുത്രിയുമാണ്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി യില്‍ തൊടുപുഴയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

7.ബാംഗ്ലൂര്‍ പോയി വന്ന കോടിക്കുളം സ്വദേശിയായ ഡ്രൈവര്‍. പൈനാപ്പിള്‍ വില്പനക്ക് ജൂണ്‍ 11 ന് വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ ബാംഗ്ലൂര്‍ പോയി 15 ന് കോടികുളത്തെത്തി. ജൂണ്‍ 30 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവം പരിശോധനക്ക് എടുക്കുകയായിരുന്നു.

ജില്ലയില്‍ കോവിഡ് മുക്തി ആയവര്‍ - 13

1. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നുമെത്തി 18 ന് കോവിഡ് 19 സ്ഥിരീകരിച്ച കട്ടപ്പന സ്വദേശി(33).

2.ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നുമെത്തി 18 ന് കോവിഡ് 19 സ്ഥിരീകരിച്ച വണ്ടന്മേട് സ്വദേശി(37).

3.ജൂണ്‍ 21 ന് കോവിഡ് 19 സ്ഥിരീകരിച്ച രാജകുമാരി സ്വദേശി(65).

4, 5& 6. തമിഴ്‌നാട് നിന്നുമെത്തി 21ന് കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേര്‍.മാതാവ് (33), എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികള്‍.

7.ജൂണ്‍ 9 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തി 21 ന് കോവിഡ് സ്ഥിരീകരിച്ച കുമളി സ്വദേശി(52).

8.ജൂണ്‍ 6ന് ബഹ്റൈനില്‍ നിന്നുമെത്തി 21 ന് കോവിഡ് സ്ഥിരീകരിച്ച മാങ്കുളം സ്വദേശിനി (23).

9. ജൂണ്‍ 21 ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പനയിലെ ആശാ പ്രവര്‍ത്തക(43).

10. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നുമെത്തി 22 ന് കോവിഡ് സ്ഥിരീകരിച്ച ഇരട്ടയാര്‍ സ്വദേശി(33).

11. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നുമെത്തി 22 ന് കോവിഡ് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി(52).

12. ജൂണ്‍ 22 ന് കട്ടപ്പന സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച ആറു വയസ്സുകാരന്‍.

13.ജൂണ്‍ 8 ന് സൗദി അറേബ്യയില്‍ നിന്നുമെത്തി ജൂണ്‍ 13 ന് കോവിഡ് സ്ഥിരീകരിച്ച വെള്ളിയാമറ്റം സ്വദേശി(65).

Idukki
English summary
Today 7 New Covid cases Reported In Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X