Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ വീണ്ടും കൊവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ആശങ്ക വര്‍ദ്ധിക്കുന്നു

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 9 പേര്‍ ഇടുക്കി ജില്ലക്കാര്‍. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്ർ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. മെയ് 22 ന് ദില്ലിയിൽ നിന്ന് വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാല്‍വരി മൗണ്ട് സ്വദേശിനിയുടെ ഭര്‍ത്താവിനും(31) ഭര്‍തൃമാതാവിനും(54), കുവൈറ്റില്‍ നിന്ന് മെയ് 28ന് നാട്ടിലെത്തിയ പാമ്പാടുംപാറ സ്വദേശിനി (32 വയസ്സ്) , നെടിയശ്ശാല തൊടുപുഴ സ്വദേശി (37) . കുവൈറ്റില്‍ നിന്ന് മെയ് 27 ന് നാട്ടിലെത്തിയ കട്ടപ്പന കൊച്ചുതോവാള സ്വദേശിനി, മൂന്നാര്‍ ദേവികുളം സ്വദേശിനി (34), 35 വയസ്സുള്ള പീരുമേട് സ്വദേശിനികളായ രണ്ടു പേര്‍ 25 ന് ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനി (25)എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

covid

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് കേരളത്തിലെത്തിയത് 166 പേര്‍. 80 പുരുഷന്‍മാരും 68 സ്ത്രീകളും 18 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 139, കര്‍ണ്ണാടക - 14, തെലുങ്കാന - 4, പോണ്ടിച്ചേരി- 5, ഒഡീഷ - 4 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 57 പേരില്‍ 5 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

റെഡ് സോണുകളില്‍ നിന്നെത്തിയ 26 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 140 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. അതേസമയം, സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം കണ്ടെത്തിയവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 24 പേര്‍ക്ക് ഇന്ന് കൊവിഡ് ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരില്‍ ഒരാളുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് 6 പേരും കൊല്ലത്ത് രണ്ട് പേരും കോട്ടയത്ത് മൂന്ന് പേരും തൃശൂര്‍ ഒരാളും കോഴിക്കോട് 5 പേരും കണ്ണൂര്‍ രണ്ട് പേരും കാസര്‍കോട് നാല് പേരും ആലപ്പുഴ ഒരാളുമാണ് നെഗറ്റീവ് ആയത്. തിരുവനന്തപുരത്ത് 14 പേര്‍ കൊവിഡ് പോസിറ്റീവായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+