Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഇന്ന് 5 പേര്‍ക്ക് കൊറോണ, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി; ജില്ലയില്‍ 51 രോഗികള്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ അഞ്ച് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവരില്‍ മൂന്ന് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും മറ്റൊരാള്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ,

covid

1.ജൂണ്‍ 17 ന് മധുരൈയില്‍ നിന്നും കുമളിയിലെത്തിയ പെരുവന്താനം സ്വദേശി(25). കുമളിയില്‍ നിന്നും ടാക്സിയില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി അവിടെ നിരീക്ഷണത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
    കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത | Oneindia Malayalam

    2&3. ജൂണ്‍ 16 ന് കമ്പത്തു നിന്ന് കുമളിയിലെത്തിയ കരുണാപുരം സ്വദേശികളായ ദമ്പതികള്‍ (65വയസ്സ്, 50 വയസ്സ്). കുമളിയില്‍ നിന്നും കരുണാപുരത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയ ജീപ്പിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

    4. തൃശ്ശൂരില്‍ കേരള യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രിയില്‍ സെക്ഷന്‍ ഓഫീസറായ മൂലമറ്റം സ്വദേശി(31). ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26 ന് ബൈക്കില്‍ കുരുതികുളത്തെത്തി ഭാര്യയെയും ഒരു വയസ്സുള്ള മകനെയും മാതാപിതാക്കളെയും മുത്തശ്ശിയേയും സന്ദര്‍ശിച്ചു. ആലുവയിലെ നേവി ക്വാര്‍ട്ടേഴ്സില്‍ ബന്ധുവായ നേവി ഓഫീസറോടൊപ്പമാണ് താമസിച്ചിരുന്നത്. ആലുവയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നിത്യേന തൃശ്ശൂരില്‍ ജോലിക്ക് പോയി വന്നിരുന്നു.

    5.ജൂണ്‍ 14 ന് അബുദാബിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി(24). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

    അതേസമയം, ജില്ലയില്‍ സാമൂഹിക അകലം പാലിക്കാത്തതിന് ഇന്നലെ പന്ത്രണ്ടു പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ക്വാറന്റൈനിലുള്ള 483 പേരെ പൊലീസ് നിരീക്ഷിച്ചുവരുന്നു. ബസുകളിലും മറ്റ് വാഹനങ്ങളിലും അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും. കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കടകളിലും മെഡിക്കല്‍ ഷോപ്പുകളിലും ബോധവത്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+