• search
  • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടുക്കിയില്‍ അമ്മയും രണ്ട് മക്കളുമടക്കം നാല് പേര്‍ക്ക് കൊവിഡ്, ജില്ലയില്‍ 26 പേര്‍ ചികിത്സയില്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ നാല് പേര്‍ ആലപ്പുഴ ജില്ലക്കാര്‍. കുമളി സ്വദേശികളായ അമ്മയ്ക്കും (35 വയസ്) രണ്ട് മക്കള്‍ക്കുമാണ് (10 വയസ്, 12 വയസ്) ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 31 ന് സ്വന്തം വാഹനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍. ജൂണ്‍ 4 ന് ദുബായില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. അതേസമയം, ജില്ലയില്‍ ഇന്ന് ആര്‍ക്കും രോഗമുക്തി നേടിയിട്ടില്ല. ജില്ലയില്‍ ഇതുവരെ 26 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇതിനിടെ, അടിമാലിയില്‍ നിന്ന് ഇന്നലെ (10.6.2020) 185 അതിഥി തൊഴിലാളികള്‍ വെസ്റ്റ് ബംഗാളിലേക്ക് മടങ്ങി. അടിമാലി ഗ്രാമപഞ്ചായത്തില്‍ നിന്നും നാലു കെ.എസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികള്‍ മടങ്ങിയത്. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് യാത്രാവേളയില്‍ കഴിക്കാനുള്ള ഭക്ഷ്യ സാധനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. വൈകിട് 3 :30 തോടെയാണ് തൊഴിലാളികളുമായി ബസുകള്‍ പുറപ്പെട്ടത്.

രാത്രി 10 (10.6.2020) മണിയോടെ എര്‍ണാകുളത്തു നിന്നായിരുന്നു ഇവര്‍ക്കുള്ള ട്രെയിന്‍. ദേവികുളം താലൂക്കില്‍ നിന്ന് ആകെ 591 അതിഥി തൊഴിലാളികളാണ് ഇതുവരെ വെസ്റ്റ് ബംഗാളിലേക്ക് തിരികെ മടങ്ങിയത്. ആദ്യഘട്ടത്തില്‍ 256 പേരും രണ്ടാം ഘട്ടത്തില്‍ 150 പേരും മടങ്ങി. ആദ്യ രണ്ടു ഘട്ടങ്ങളിലും താലൂക്കിന്റെ വിവിധ ഇടങ്ങിളിലുള്ളവരാണ് തിരികെ മടങ്ങിയതെന്നും അടിമാലിയില്‍ നിന്ന് മടങ്ങിയവര്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍തന്നെയുള്ളവരായിരുന്നെന്നും ദേവികുളം തഹസില്‍ദാര്‍ ജിജി .എം കുന്നപ്പള്ളി അറിയിച്ചു. തൊഴിലാളികളുടെ വൈദ്യ പരിശോധനകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വഴി നേരത്തെ നടത്തിയിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുമായാണ് തൊഴിലാളികള്‍ മടങ്ങിയത്.

Idukki

English summary
Today Four Fresh Covid Cases Reported In Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X