Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ 5 വയസുള്ള കുട്ടിക്ക് സമ്പര്‍ക്കം വഴി രോഗം; ഇന്ന് 4 പുതിയ കേസുകള്‍; ഒരാള്‍ക്ക് രോഗമുക്തി

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ നാല് പേര്‍ ഇടുക്കി സ്വദേശികള്‍. വിദേശത്ത് നിന്നെത്തിയ ദമ്പതികള്‍ക്കും മുംബൈയില്‍ നിന്നെത്തിയ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍ 5 വയസുകാരനായ കുട്ടിയാണ്. കഴിഞ്ഞ റിപ്പോര്‍ട്ട് ചെയ്ത് കുമളിയിലെ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് കുട്ടിക്ക് രോഗം പകര്‍ന്നത്.

covid

രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. അതേസമയം, ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗമുക്തി നേടി. ജൂണ്‍ 5നു കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശിക്കാണ് രോഗമുക്തി നേടിയത്.. തൊടുപുഴ ജില്ലാ ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളുടെ മറ്റ് വിവരങ്ങള്‍

1. ജൂണ്‍ 4ന് മുംബൈയില്‍ നിന്നും മൂന്നാറില്‍ എത്തിയ 33 കാരന്‍ .വയസ്സുള്ള യുവാവ്. ഇദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

2&3. ജൂണ്‍ 6ന് സൗദി അറേബ്യയില്‍ നിന്നും കലയന്താനി ഇളംദേശത്തു എത്തിയ 65ഉം 63ഉം വയസ്സുള്ള ദമ്പതികള്‍ ആണ്. രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ .

4.കുമളിയില്‍ 5 വയസുള്ള ഒരു കുട്ടിയാണ് നാലാമത്തെ രോഗി. കഴിഞ്ഞ ദിവസം കുമളിയില്‍ ഉണ്ടായ കോവിഡ് രോഗിയുമായിയുള്ള സമ്പര്‍ക്കം വഴിയാണ് കുഞ്ഞിന് രോഗം വന്നത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്- 21, യു.എ.ഇ.- 16, സൗദി അറേബ്യ- 7, ഒമാന്‍- 4, നൈജീരിയ- 3, റഷ്യ- 2) 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 6, തമിഴ്നാട്- 5, ഡല്‍ഹി- 4, രാജസ്ഥാന്‍- 1, പശ്ചിമ ബംഗാള്‍- 1, ഉത്തര്‍ പ്രദേശ്- 1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 4 പേര്‍ക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോഴിക്കോട് ജില്ലയിലെ ഒന്നും മലപ്പുറം ജില്ലയിലെ മൂന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+