Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്ക് കോവിഡ്, ഒരാള്‍ പ്രവാസി

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 58 കേസുകളില്‍ നാല് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇടുക്കിയിലെ ഒരു കുടുംബത്തിലെ 3 പേര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നാറില്‍ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റില്‍ നിന്ന് കഴിഞ്ഞ 22 ന് കരിപ്പൂരില്‍ വന്നിറങ്ങിയ ചിന്നക്കനാല്‍ സ്വദേശി 28 കാരനുമാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 9 ന് ഇദ്ദേഹവും ഭാര്യയും ചികിത്സാര്‍ഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു.

idukki

പിതാവിന് ഹൃദയ സംബന്ധമായ അസുഖവും ത്വക്ക്് രോഗവുമുണ്ട്. മാതാവിന് പ്രമേഹവും.മാര്‍ച്ച് 20ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയില്‍ നിന്നു മരുന്നു വാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീടു ലോക്ക് ഡൗണ്‍ ഇളവു വന്നതോടെ പിതാവും മാതാവും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16ന് കുമളി വഴി പാസ് മൂലം മൂന്നാറില്‍ വന്നു. മൂന്നാറിലേക്ക് ചെന്നൈയില്‍ നിന്നും ഒരു വാഹനത്തില്‍ കുമളി വരെയും കുമളിയില്‍ നിന്നും ടാക്‌സി ജീപ്പില്‍ മൂന്നാറിലെത്തി ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് 28ന് സ്വാബ് പരിശോധനക്ക് എടുത്തു.

ചിന്നക്കനാല്‍ സ്വദേശിയായ യുവാവ് ഹോട്ടല്‍ ജീവനക്കാരനാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ ഇപ്പോള്‍ എട്ടു രോഗികളാണ് ഉളളത്. കുടുംബാംഗങ്ങളായ രോഗികളായ മൂന്നു പേരുടെയും പ്രൈമറി, സെക്കന്ററി ബന്ധങ്ങളുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് കേരളത്തിലെത്തിയത് 250 പേര്‍. 117 പുരുഷന്‍മാരും 100 സ്ത്രീകളും 33 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 156, കര്‍ണ്ണാടക - 49, ആന്ധ്രപ്രദേശ് - 7, മഹാരാഷ്ട്ര- 6, തെലുങ്കാന - 23, ബീഹാര്‍ - 9 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 101 പേരില്‍ 14 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. റെഡ് സോണുകളില്‍ നിന്നെത്തിയ 25 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 225 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+