ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം, പോസിറ്റീവ് കേസുകളില്ല; ജില്ലയില്‍ 118 രോഗികള്‍

Google Oneindia Malayalam News

തൊടുപുഴ: ഇടുക്കി ജില്ലയ്ക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം. ഇന്ന് ജില്ലയില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ഇതുവരെ 118 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5749 പേരാണ്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 121 പേരാണ്. ഇന്ന് ജില്ലയില്‍ 435 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 46 എണ്ണത്തിന്റെ പരിശോധനഫലം ഇന്ന് ലഭിച്ചു.

covid

അതേസമയം, ജൂലൈ 13ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

Recommended Video

cmsvideo
VS Sunil Kumar Talks About The Situation In Kerala | Oneindia Malayalam

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി - കോട്ടയം വരെ ഹരിത ട്രാവല്‍സ്

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം -കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്

3. വൈന്നേരം 5.00 : പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട - കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്

4. വൈകുന്നേരം 6.00 :കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800

Idukki
English summary
Today is a day of relief for Idukki, no positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X