Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിക്ക് ഇന്ന് ആശ്വാസം..!!പുതിയ കൊവിഡ് കേസുകളില്ല, ചികിത്സയിലുള്ളത് 18 പേര്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും ഇടുക്കിയില്‍ ഇന്ന് ഒറ്റ കേസ് പോലും പോസിറ്റീവായില്ല. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ നിലവില്‍ 18 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നലെ ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

covid

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് കേരളത്തിലെത്തിയത് 261 പേരാണ്. 141 പുരുഷന്‍മാരും 94 സ്ത്രീകളും 26 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 170, കര്‍ണ്ണാടക - 47, ആന്ധ്രപ്രദേശ് -26, തെലുങ്കാന - 15, ജാര്‍ഖണ്ഡ് - 3 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 87 പേരില്‍ 16 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

റെഡ് സോണുകളില്‍ നിന്നെത്തിയ 28 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 233 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. അതേസമയം, കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്- 30, യു.എ.ഇ.-17, താജിക്കിസ്ഥാന്‍-2, ജോര്‍ദ്ദാന്‍-1, ഖത്തര്‍-1, സൗദി അറേബ്യ-1, ഒമാന്‍-1) 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-8, തമിഴ്നാട്-6, ഡല്‍ഹി-3, കര്‍ണാടക-2) നിന്നും വന്നതാണ്. 5 പേര്‍ക്ക് (ആലപ്പുഴ, പാലക്കാട്, കൊല്ലം, എറണാകുളം, കണ്ണൂര്‍) സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (കോഴിക്കോട്-1, കൊല്ലം-3, കാസര്‍ഗോഡ്-1) രോഗം ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+