Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി; ജില്ലയില്‍ 23 പേര്‍ ചികിത്സയില്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ഒരാള്‍ ഇടുക്കി സ്വദേശി. ജൂണ്‍ ഒന്നിന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇദ്ദേഹം കൊക്കയാര്‍ സ്വദേശിയാണ്. നാട്ടിലെത്തിയതിന് ശേഷം വണ്ടിപ്പെരിയാറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ ഇതോടെ 23 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്.

covid

അതേസമയം, ഇടുക്കി ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ (ഹോട്ട്‌സ്‌പോട്ട്) ഉള്‍പ്പെട്ടിരുന്ന ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രസ്തുത വാര്‍ഡുകളില്‍ നിലവിലുണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുള്ളതും എന്നാല്‍ പൊതുവായ നിയന്ത്രണങ്ങള്‍ തുടരുന്നതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത്. ഇതോടെ ഇടുക്കി ജില്ലയില്‍ കണ്ടെയിന്‍മെന്റ് മേഖലകള്‍ ഇല്ലാത്തതാണ്.

ഇതിനിടെ, കോവിഡ്-19 ന്റെ സാഹചര്യത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തുന്നവരെ തെര്‍മ്മല്‍ സ്‌കാനിംഗിന് ശേഷമാണ് ഓഫീസില്‍ പ്രവേശിപ്പിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായതിനാല്‍ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടണ്‍ിയാണ് നടപടി. ഓഫീസില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ സോപ്പിട്ടുകഴുകിയതിനുശേഷം മാത്രം ഓഫീസില്‍ പ്രവേശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+