ഇടുക്കിക്ക് ഇന്ന് ആശ്വാസം, കൊറോണ സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; ജില്ലയില്‍ 41 രോഗികള്‍
തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ രണ്ട് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവരില്‍ ഒരാള്‍ വിദേശത്ത് നിന്നും രണ്ടാമത്തെയാള്‍ ദില്ലിയില്‍ നിന്നും വന്നവരാണ്. ഇന്ന് രണ്ട് പേര്‍ ജില്ലയില്‍ നിന്ന് രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1.ജൂണ്‍ 24 ന് ഒമാനില്‍ നിന്ന് കൊച്ചിയിലെത്തിയ അടിമാലി സ്വദേശി (32). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ അടിമാലിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2.ജൂണ്‍ 22 ന് ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശിനി (28). കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. യുപിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആണ്.
ഇന്ന് ജില്ലയില്‍ രണ്ടു പേര്‍ കോവിഡ് മുക്തരായി
1.തമിഴ്‌നാട് മാര്‍ത്താണ്ഡത്തു നിന്നും ജൂണ്‍ 11 ന് നാട്ടിലെത്തി 26 ന് രോഗം സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി (39 വയസ്)
2. ചെന്നൈയില്‍ നിന്നും ജൂണ്‍ 6ന് നാട്ടിലെത്തി 21 ന് രോഗം സ്ഥിരീകരിച്ച കാന്തല്ലൂര്‍ സ്വദേശി (35 വയസ്) എന്നിവരാണ് ഇന്ന് (4) രോഗമുക്തരായത്
അതേസമയം, ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications