ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 116 രോഗികള്‍

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ നാല് പേര്‍ ഇടുക്കി ജില്ലക്കാര്‍. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ദില്ലയില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇടുക്കി ജില്ലയില്‍ ആക രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 116 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

covid

1. കോടിക്കുളം സ്വദേശി (32). സമ്പര്‍ക്കം. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

2. ജൂലൈ ഒന്നിന് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ അടിമാലി സ്വദേശി(26). കൊച്ചിയില്‍ നിന്നും മുട്ടത്തിന് ടാക്‌സിയിലെത്തി. മുട്ടത്ത് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂണ്‍ 28 ന് ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ സ്വദേശി (32). കൊച്ചിയില്‍ നിന്നും സ്വന്തം കാറില്‍ തൊടുപുഴയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂലൈ നാലിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (26). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

അതേസമയം, രാജാക്കാട് ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ് (പഴയവിടുതി) കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണമടഞ്ഞ രാജാക്കാട് സ്വദേശിനിക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണിത്. ഈ വാര്‍ഡില്‍ കര്‍ശനമായ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.

Idukki
English summary
Today Only 4 Covid Cases Reported In Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X