ഇടുക്കിയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ, ജില്ലയില്‍ ആകെ 53 പേര്‍ ചികിത്സയില്‍
തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ആറ് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി. ഇന്ന് ജില്ലയില്‍ ആര്‍ക്കും രോഗമുക്തി ഇല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

1&2 .ജൂണ്‍ 22 ന് ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവും(34) രണ്ടു വയസ്സുള്ള മകളും. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
3.ജൂണ്‍ 27ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തു എത്തിയ മറയൂര്‍ സ്വദേശി (29). തിരുവനന്തപുരത്തു നിന്നും ടാക്‌സിയില്‍ മറയൂര്‍ കോവില്‍കടവില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4&5. ജൂണ്‍ 24 ന് തമിഴ്‌നാടു നിന്നും വന്ന സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികള്‍ (17, 18). പിതാവിനോടൊപ്പം ഇരുവരും സ്വന്തം കാറില്‍ തേനിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6. ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും വന്ന ഇരട്ടയാര്‍ സ്വദേശി(29). ബാംഗ്ലൂരില്‍ ജോലി ആവശ്യത്തിന് പോയ ഇദ്ദേഹത്തിന്റെ ടീമിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 13 പേരടങ്ങുന്ന സംഘം ട്രാവലറിന് പാലക്കാട് എത്തി. അവിടുന്ന് ബൈക്കിന് ആലപ്പുഴ സ്വദേശിയെ അവിടെ ആക്കിയ ശേഷം നെടുങ്കണ്ടത്തു കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
അതേസമയം, ജില്ലയില്‍ വ്യാപാരശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ഈ സമയക്രമത്തില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യണം. ഇന്നലെ രാവിലെ ഏഴിനു മുമ്പ് കടകള്‍ തുറന്നതിന് 13 ഉടമകള്‍ക്കെതിരെ കേസെടുത്തതായി അറിയിച്ചു.












Click it and Unblock the Notifications