ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിക്ക് ഇന്ന് ആശ്വാസം, ഒരു കൊറോണ കേസ് മാത്രം, രണ്ട് പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ ഒരാള്‍ ഇടുക്കി സ്വദേശി. ജൂണ്‍ 10 ന് ദുബായ്ല്‍ നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(28). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ തൊടുപുഴ എത്തി, അവിടുന്ന് ടാക്‌സിയില്‍ അണക്കരയിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 48 ആയി. ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. ജൂണ്‍ 5ന് ഖത്തറില്‍ നിന്നെത്തി ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച അടിമാലി ആനവിരട്ടി സ്വദേശി. മെയ് 22 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 3 ന് കോവിഡ് സ്ഥിരീകരിച്ച കാല്‍വരിമൗണ്ട് സ്വദേശി എന്നവരാണ് രോഗമുക്തി നേടിയത്.

covid

്അതേസമയം, അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി കൊവിഡ് ചട്ടം ലംഘിച്ചതിന്റെ പേരില്‍ ജില്ലയില്‍ 6 വാഹന ഉടമകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്നലെ (01) 1549 വാഹനങ്ങള്‍ പരിശോധിച്ചു. ബസുകളും മറ്റ് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 522 പേര്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നുംപരിശോധിച്ചു. പൊതു സ്ഥലത്ത് മാസ്‌ക്ക് ധരിക്കാത്ത 52 പേര്‍ക്കെതിരെ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ഇതിനിടെ, സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ (01/07/20, രഹീശെിഴ റമമേ) കേരളത്തിലെത്തിയത് 214 പേര്‍. 96 പുരുഷന്‍മാരും 95 സ്ത്രീകളും 23 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 194, കര്‍ണ്ണാടക - 14, തെലുങ്കാന - 4, പുതുച്ചേരി - 2 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 175 പേരെയും മറ്റു ജില്ലകളിലേയ്‌ക്കെത്തിയ 39 പേരെയും കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു. ഹ്രസ്വ സന്ദര്‍ശന പാസ് ഉപയോഗിച്ച് 24 പേരും ഇന്നലെ കുമളി അതിര്‍ത്തിയിലൂടെ സംസ്ഥാനത്ത് എത്തിയിരുന്നു.

Idukki
English summary
Today Only one corona case confirmed In Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X