ഇടുക്കിക്ക് ഇന്ന് ആശ്വാസം, കൊറോണ ബാധിച്ചത് ഒരാള്‍ക്ക് മാത്രം: ജില്ലയില്‍ 54 രോഗികള്‍
തൊടുപുഴ: ഇടുക്കിക്ക് ഇന്ന് ആശ്വസത്തിന്റെ ദിനം. ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് ഒരാള്‍മാത്രമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശി(50). മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിലവില്‍ മഞ്ചേരി ആശുപത്രിയിലാണ്. ഇതോടെ 54 ഇടുക്കി സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി ശക്തമാകുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേര്‍ക്കാണ്. 157 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 38 പേര്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ന്‍ പറഞ്ഞു. 111 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകര്‍ന്നിരിക്കുന്നത്. ഇത് ഇതുവരെ ഉളള ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഉറവിടം കണ്ടെത്താനാകാത്ത 15 കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനം അസാധാര സാഹചര്യത്തിലേക്ക് കടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications