Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ, രണ്ട് പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 54 രോഗികള്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ മൂന്ന് പേര്‍ ഇടുക്കി ജില്ലക്കാര്‍. ഇവര്‍ മൂന്ന് പേരും ദില്ലിയില്‍ നിന്ന് ജില്ലയിലെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54 ആയി. ഇതിനിടെ ഇന്ന് ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗമുക്തി നേടി. ഹൈദരാബാദില്‍ നിന്നുമെത്തി ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശിയായ ഡോക്ടര്‍. അബുദാബിയില്‍ നിന്നെത്തി ജൂണ്‍ 12 ന് കോവിഡ് സ്ഥിരീകരിച്ച കൊക്കയാര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ മറ്റ് വിവരങ്ങള്‍.

covid

1, 2. ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്സ്, 33 വയസ്സ്).രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസ്സുകാരനെ ഇന്നലെ (24.06) കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
    KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

    3. ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി (64).കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    അതേസമയം, ജില്ലയില്‍ കൊവിഡ്19 മാര്‍ഗനിര്‍ദ്ദേശ പ്രകാരം ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രാകാരം സ്പെഷ്യല്‍ ഡ്രൈവ് നടത്തി. 569 പേര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു. സാമൂഹിക അകലം പാലിക്കാത്തതിനെതിരെ 81 പേര്‍ക്കെതിരെ ഏഴു കേസുകളും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത രണ്ടു പേര്‍ക്കെതിരെ രണ്ട് കേസുകളും, 310 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്വാറന്റീന്‍ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെയും പാസുകള്‍ ഇല്ലാതെ സംസ്ഥാന അതിര്‍ത്തി കടന്നുവരുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+