Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ വീണ്ടും കൊവിഡ് ആശങ്ക..!!, ഇന്നും മൂന്ന് പേര്‍ക്ക് രോഗം, ജില്ലയില്‍ 22 പേര്‍ ചികിത്സയില്‍

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ മൂന്ന് പേര്‍ ഇടുക്കി ജില്ലക്കാര്‍. മൂന്ന് പേരും വിദേശരാജ്യങ്ങളില്‍ നിന്നും വന്നവരാണ്. ഇവരില്‍ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ 22 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

covid

മെയ് 29ന് ഷാര്‍ജയില്‍ നിന്നും മുരിക്കാശ്ശേരിയില്‍ എത്തിയ 28 വയസ്സുള്ള യുവാവ്. ഷാര്‍ജയില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. മെയ് 29ന് ദുബായില്‍ നിന്നും കഞ്ഞികുഴിയില്‍ എത്തിയ 39 കാരന്‍ . രോഗലക്ഷണങ്ങള്‍ ഒന്നും നിലവിലില്ല. അടിമാലിയില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മെയ് 28ന് അയര്‍ലാന്‍ഡില്‍ നിന്നും വിമാനമാര്‍ഗം വന്ന 28 കാരനായ തൊടുപുഴ സ്വദേശിയാണ് മൂന്നാമത്തെ രോഗി. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. അടിമാലിയില്‍ സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

അതേസമയം, ഇന്ന് കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+