വിനോദ സഞ്ചാരികളെ കാത്ത് ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങൾ; ഹൈറേഞ്ച് യാത്രയ്ക്ക് ഒരുങ്ങാം
വിനോദ സഞ്ചാരികളെ കാത്ത് ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങൾ; ഹൈറേഞ്ച് യാത്രയ്ക്ക് ഒരുങ്ങാം
തൊടുപുഴ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ടൂറിസം ഉൾപ്പടെയുള്ള വിവിധ മേഖലകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പൂർണമായും നിലച്ച അവസ്ഥയിലുമായിരുന്നു. രോഗവ്യാപനത്തിൽ കുറവില്ലെങ്കിലും മാനദണ്ഡങ്ങൾ പാലിച്ച് വിനോദ സഞ്ചാരം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതിനോടകം തന്നെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നു കഴിഞ്ഞു.

മൺസൂൺ സീസണിൽ സഞ്ചാരികളെ ഹൈറേഞ്ചിലേക്ക് വിളിക്കുകയാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം. മൂന്നാറും തേക്കടിയുമെല്ലാം ഒരുങ്ങി കഴിഞ്ഞു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകം തന്നെ സഞ്ചാരികൾക്കായി തുറന്നു കഴിഞ്ഞു. വനം വകുപ്പിന്റെ കീഴിലുള്ളവയിൽ തിങ്കളാഴ്ച മുതൽ സന്ദർശകരെ അനുവദിച്ച് തുടങ്ങും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത്തരം എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഡോസ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞതിന്റെയോ കോവിഡ് നെഗറ്റീവായി ഒരു മാസം കളിഞ്ഞതിന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമാണ് കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക.

നിശ്ചലമായ ടൂറിസം രംഗത്ത് ഇപ്പോഴത്തെ മാറ്റം ചെറിയ രീതിയിലെങ്കിലും ആശ്വാസമാകുമെന്നാണ് കരുതുന്നത്. ജില്ലയുടെ വലിയൊരു വിഭാഗം ജനങ്ങളും ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ്. ഓണം, മണസൂൺ സീസണിൽ സഞ്ചാരികൾ എത്തുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് പകരും. ഇതിന് മുന്നോടിയായി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മുൻഗണന അടിസ്ഥാനത്തിൽ ഇടുക്കിയിൽ വാക്സിൻ വിതരണം ചെയ്തിരുന്നു.

വരുന്ന സഞ്ചാരികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്തും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അഥവ ഡിടിപിസിക്ക് കീഴിലുള്ള 12 വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതായി സെക്രട്ടറി ഗിരീഷ് പിഎസ് പറഞ്ഞു. പ്രാദേശിക വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കൊളുക്കുമല ജീപ്പ് സഫാരിയടക്കം ആരംഭിച്ചിട്ടുണ്ട്. രേഖകളില്ലാതെ ആരെയും ഇത്തരം കേന്ദ്രങ്ങളിലേക്ക് അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരയാടുകളുടെ പ്രചരണ കാലം കഴിഞ്ഞതോടെ ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകും. നിലവിൽ അടഞ്ഞ് കിടക്കുന്ന നാഷ്ണൽ പാർക്ക് തിങ്കളാഴ്ച മുതലാകും തുറന്ന് പ്രവർത്തിക്കുക. പാർക്കിന്റെ മൊത്തം ട്രെക്കിംഗ് പാത 1.5 കിലോമീറ്ററാണ്, ഞങ്ങൾ മണിക്കൂറിൽ 340 സഞ്ചാരികളെ അനുവദിക്കും. പ്രതിദിനം ഞങ്ങൾ 2,880 വിനോദസഞ്ചാരികളെ പാർക്കിലേക്ക് അനുവദിക്കും. ഒരാൾക്ക് 200 രൂപയാണ് എൻട്രി ചാർജ് നിശ്ചയിച്ചിരിക്കുന്നത്." ഇരവികുളം നാഷ്ണൽ പാർക്കിലെ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേരീയാംപറമ്പിൽ പറഞ്ഞു.

ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച തേക്കടിയും തിങ്കളാഴ്ച മുതലാകും വിനോദ സഞ്ചാരികൾക്കായി തുറന്ന് നൽകുക. പ്രദേശത്തെ പ്രധാന ആകർഷണമായി ബോട്ടിങ്ങും പുനഃരാരംഭിക്കും. അതേസമയം നേരത്തെ വർധിപ്പിച്ച ബോട്ട് ചാർജ് പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന നിരക്കായിരിക്കും ഇനി ഈടാക്കുക. തേക്കടിയുമായി ചേർന്ന് കിടക്കുന്ന അരുവിക്കുഴി ടൂറീസം കേന്ദ്രവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച അരുവിക്കുഴിയിൽ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമെ ഇടുക്കി ഹിൽ വ്യൂ പാർക്ക്, ഇടുക്കി പാർക്ക്, മാട്ടുപ്പെട്ടി ബൊട്ടാണിക്കൽ ഗാർഡൻ, മൂന്നാർ ബോട്ടിങ്, ശ്രീനാരായണ പുരം, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക്, അരുവിക്കുഴി, മലങ്കര ടൂറിസം ഹബ് തുടങ്ങി ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കേന്ദ്രങ്ങളെല്ലാം തുറന്ന് കഴിഞ്ഞു. മറയൂർ ചന്ദനക്കാട്, ഇരച്ചിൽ പാറ വെള്ളച്ചാട്ടം, കച്ചരം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ പഴത്തോട്ടങ്ങൾ, ആനക്കോട്ടപാറ എന്നിവിടങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണ്.
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാർ. വിദേശികൾക്കും ആഭ്യന്തര ടൂറിസ്റ്റുകൾക്കും ഏറെ പ്രിയപ്പെട്ട മൂന്നാർ ഒരുപാട് വിസ്മയങ്ങളാണ് അതിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗത്തും കാണാൻ സാധിക്കാത്ത ശൈത്യകാല വിളകളാണ് അതിൽ ഒന്ന്. ആ മൂന്നാറിൽ ഇത് ആപ്പിളിന്റെ കാലമാണ്. കാഴ്ചയിലും രുചിയിലും എന്നും കേമനാണ് ആപ്പിൾ. എന്നാൽ കേരളത്തിൽ ആപ്പിൾ വിളയുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ. അത് മൂന്നാറിലെ കാന്തല്ലൂരാണ്.

അതേസമയം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ചെറിയ തോതിലെങ്കിലും തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാർ നിവാസികൾ. "ടൂറിസം മേഖല ആകെ തകർച്ചയിലാണ്. ഇതുപോലെയുള്ള സീസൺ ടൂറിസവും മുടങ്ങിയാൽ വലിയ പ്രതിസന്ധിയിലാകും. നിയന്ത്രണങ്ങളിലെ ഇളവുകൾ കണ്ട് കുറച്ച് ആളുകൾ വരുമെന്ന പ്രതീക്ഷയുണ്ട്. അത് ഞങ്ങൾക്ക് ഒരു ആശ്വാസമാകും," മൂന്നാർ സ്വദേശിയായ ആന്റണി പറഞ്ഞു.
"കഴിഞ്ഞ വർഷം, ലോക്ക്ഡൗൺ കാരണം ആപ്പിൾ സീസൺ ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. ഈ വർഷവും ഞങ്ങൾ സമാന പ്രശ്നമാണ് നേരിടുന്നത്. മുൻപ് പ്രതിദിനം 300 മുതൽ 400 വരെ ആളുകൾ ആപ്പിൾ വിളവെടുപ്പ് സീസണിൽ ഫാം സന്ദർശിക്കുമായിരുന്നു അത് ഞങ്ങൾക്ക് നല്ല വരുമാനം നൽകും. എന്നാൽ ഇപ്പോൾ 10 മുതൽ 15 വരെ തദ്ദേശവാസികൾ മാത്രമാണ് വരുന്നത്. ഈ മേഖലയിലെ കർഷകരുടെ പ്രധാന വരുമാന സീസണാണ് ആപ്പിൾ സീസൺ." തോപ്പൻ ജോർജ് എന്ന കഷകൻ പറയുന്നു.
Recommended Video

ഇത്തരത്തിൽ കർഷകർ മാത്രമല്ല ടൂറിസം മേഖലയിൽ ഡ്രൈവർമാരായും സുഗന്ധവ്യഞ്ജന വ്യാപാരികളായും പ്രവർത്തിക്കുന്നവരും പ്രതീക്ഷയിലാണ്. ഹോട്ടൽ മേഖലയിലും ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം സഞ്ചാരികൾക്ക് ഭക്ഷണം ഇരുന്ന കഴിക്കാൻ റസ്റ്റോറന്റുകൾ ഇല്ലാത്തത് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. ജില്ലയിൽ കാർ ഇൻ ഡൈൺ സംവിധാനങ്ങൾ അത്ര വ്യാപകമല്ലാത്തതാണ് പ്രധാന കാരണം. ടൂറിസം മേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications