ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തേക്കടിയില്‍ സന്ദര്‍ശകരുടെ തിരക്കായി: വിനോദസഞ്ചാര മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുന്നു!!

  • By Desk
Google Oneindia Malayalam News

തേക്കടി: തേക്കടിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധന. ക്രസ്തുമസ് അവധിയോടെയാണ് സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശരാശരി മൂവായിരത്തോളം പേര്‍ തേക്കടി വിനോദസഞ്ചാര മേഖലയില്‍ സന്ദര്‍ശനം നടത്തി. 1800-ലേറെ പേര്‍ ബോട്ടിങ്ങ് നടത്തുകയും ചെയ്തു. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതോടെ കുമളിയിലെ വ്യാപാരമേഖലകളും ഉണര്‍ന്നു. പ്രളയത്തിനുശേഷം തേക്കടി ഇത്തരത്തിലൊരു തിരക്കിലേക്ക് എത്തുന്നതും ഇതാദ്യമാണ്.

<strong>വോട്ട് അഖിലേഷിനെന്ന് ഭിന്നശേഷിക്കാരനായ യുവാവ്; വായിൽ കമ്പിട്ട് കുത്തി ബിജെപി നേതാവിന്റെ പ്രതികാരം</strong>വോട്ട് അഖിലേഷിനെന്ന് ഭിന്നശേഷിക്കാരനായ യുവാവ്; വായിൽ കമ്പിട്ട് കുത്തി ബിജെപി നേതാവിന്റെ പ്രതികാരം

ക്രിസ്മസ് സീസണ്‍ ആരംഭിച്ചതോടെ ടൂറിസം മേഖല കരകയറുമെന്ന പ്രതീക്ഷയിലാണ് ഡിറ്റിപിസിയും. നിലവില്‍ തേക്കടി സന്ദര്‍ശിക്കാനെത്തുന്ന ഭൂരിപക്ഷം ആളുകളും ഇതര സംസ്ഥാനത്തുനിന്നുള്ളവരാണ്. ടാക്‌സി സര്‍വീസുകള്‍ക്കും ഇപ്പോള്‍ ചാകരയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പതിനായിരം പേര്‍ തേക്കടി സന്ദര്‍ശിച്ചതായി അധികൃതര്‍ പറയുന്നു. പുതുവര്‍ഷത്തിന്റെ ആദ്യയാഴ്ചവരെ സഞ്ചാരികളുടെ ഒഴുക്ക് തുടരുമെന്ന് അധികൃതര്‍ പറയുന്നു.

thekkadiboating

തേക്കടിക്ക് ടിക്കറ്റെടുക്കുന്നവരോട് ജീവനക്കാര്‍ക്ക് ഒന്നേ പറയാനുള്ളു കുരങ്ങുകളോട് അടുപ്പം വേണ്ട. ഈ മാസം തേക്കടി സന്ദര്‍ശിക്കാനെത്തിയ നിരവധി സഞ്ചാരികളെ കുരങ്ങ് ആക്രമിച്ചിരുന്നു. കുരങ്ങുകളോട് കൗതുകം തോന്നി ചിത്രം പകര്‍ത്താന്‍ ശ്രമിച്ചവരും ആഹാരം കൊടുക്കാന്‍ ശ്രമിച്ചവരുമാണ് കൂടുതലായും അക്രമത്തിനിരയായത്. ഇക്കാരണത്താല്‍ തന്നെ വ്യക്തമായ നിര്‍ദേശം ടിക്കറ്റെടുക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.

Idukki
English summary
tourists rushes to thekkadi after kerala natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X