വട്ടവടയില്‍ എത്തുന്നവര്‍ അഭിമന്യുവിനെയും തേടുന്നു... അഭിയുടെ വീടുകാണാന്‍ സഞ്ചാരികളുടെ തിരക്ക്!!
മൂന്നാര്‍: വട്ടവടയെന്ന ഗ്രാമത്തില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ ഏറെപേരും ഇന്ന് അഭിമന്യൂ എന്ന പേരിനെ വീണ്ടും വീണ്ടും ഓര്‍മകളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് തിരികെ മടങ്ങുന്നത്. പലപ്പോഴും ഇവിടെ എത്തുന്ന പലരും വട്ടവടയില്‍ അഭിമന്യുവിനായി പണി കഴിപ്പിച്ച പുതിയ വീട്ടില്‍ എത്തുകയും അഭിമന്യുവിന്റെ മാതാപിതാക്കളെ കണ്ട് വിശേഷങ്ങള്‍ തിരക്കിയുമാണ് മടങ്ങുന്നത്. അഭിയുടെ ഓര്‍മകളുള്ള വീടിന്റെ പലയിടങ്ങളിലും അവന്റെ ചിത്രങ്ങളുണ്ട്. ആ വീട്ടില്‍ എത്തുന്നവര്‍ക്കും അഭി ഇനി തിരിച്ചു വരില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറയുന്നു.

വട്ടവടയെന്ന ഗ്രാമം ഇന്ന് കൂടുതലായും അറിയപ്പെടുന്നത് അഭിമന്യുവിന്റെ ദേശമായി തന്നെയാണ്. വീട്ടിലെത്തുന്ന പലരും മാതാപിതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തും അല്‍പ സമയങ്ങളിലെ സ്‌നേഹ കൂടിചേരലനും ശേഷമാണ് മടങ്ങുന്നത്. ഇന്ന് വട്ടവടയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അഭിമന്യുവിന്റെ മരണശേഷം പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ച വട്ടവടയെ കൂടുതല്‍ ആളുകള്‍ സ്‌നേഹിച്ച് തുടങ്ങിയെന്നുതന്നെയാണ് ഇവിടുത്തുകാര്‍ പറയുന്നത്.












Click it and Unblock the Notifications