ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം തടസ്സം..!!! ഈ റോഡ് കടക്കാന്‍ ഏറെ ബുദ്ധിമുട്ടും.!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: പ്രളയവും പ്രളയശേഷമുള്ള അറ്റക്കുറ്റ പണികളും കാരണം മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വലിയ രീതയിലുള്ള ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിലാണ് വഴി പൂര്‍ണമായും തകരാന്‍ കാരണം. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ പണി നടക്കുന്നതിനാലും ഗ്യാപ്പ് റോഡില്‍ വലിയപാറകള്‍ പൊട്ടിച്ചു നീക്കുന്നതിനാലും, മണ്ണും കല്ലും റോഡിലേക്കു വീണ് ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. ഇക്കാരണത്താല്‍ ഇടയ്ക്കിടെ ഇതുവഴിയുള്ള ഗതാഗത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുണ്ട്.

<strong><br> എണ്ണവില കുത്തനെ ഇടിഞ്ഞു; ബാരലിന് 50 ഡോളറില്‍ താഴെ, ഒന്നര വര്‍ഷത്തിനിടെ ആദ്യം, ഇന്ത്യയ്ക്ക് നേട്ടം</strong>
എണ്ണവില കുത്തനെ ഇടിഞ്ഞു; ബാരലിന് 50 ഡോളറില്‍ താഴെ, ഒന്നര വര്‍ഷത്തിനിടെ ആദ്യം, ഇന്ത്യയ്ക്ക് നേട്ടം

ആറുകിലോമീറ്ററോളം ദൂരം റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്നുകിടക്കുന്നത്. ചെറിയ മഴ പെയ്താല്‍പോലും ഈ മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകും.കഴിഞ്ഞ ഒരാഴ്്ചയിലേറെയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വഴി വീണ്ടും ഗതാഗതത്തിനായി തുറന്ന് നല്‍കിയെങ്കിലും നിലവില്‍ മേഖലയില്‍ ഗതാഗത പ്രശനം രൂക്ഷമായി തുടരുകായാണ്. ബൈസണ്‍വാലി ചൊക്രമുടി-ഗ്യാപ്പ് റോഡ് ഏറ്റവും അനിവാര്യമായ റോഡുകൂടിയാണ്.

munnargap-15

ബൈസണ്‍വാലിയില്‍ നിന്ന് മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള എളുപ്പവഴിയാണിത്. ചൊക്രമുടി ആദിവാസിക്കുടിയിലേക്കുള്ള ഏക വഴിയുമാണ് ഇത്. കുത്തുകയറ്റങ്ങളും കൊടുംവളവുകളും നിറഞ്ഞവഴി ഇപ്പോള്‍ വാഹനം കടന്നുപോകാന്‍ പറ്റാത്തവിധം തകര്‍ന്നിട്ടും ഇതുവരെയും റോഡിന്റെ ശോച്യവസ്ഥക്ക് പരിഹാരമായിട്ടില്ല.
Idukki
English summary
traffic block in munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X