മഴയും മഞ്ഞും: മൂന്നാറില്‍ തിരക്ക് വര്‍ദ്ധിച്ചു, വിനോദസഞ്ചാരികളെ വലച്ച് ഗതാഗതക്കുരുക്ക്,
മൂന്നാര്‍: മഴയാരംഭിച്ചതോടെ മൂന്നാറിലേയ്ക്ക് മഞ്ഞും കുളിരും തേടിയുള്ള സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചു. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് മൂന്നാര്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും പ്രധാന കാരണങ്ങളിലൊന്നാണ്.
വേനല്‍ചൂടിന് ആശ്വാസം പകര്‍ന്ന് മഴയെത്തിയതോടെ മഞ്ഞും കുളിരും നിറഞ്ഞ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വലിയരീതയിലാണ് വര്‍ദ്ധിച്ചിട്ടുള്ളത്. എന്നാല്‍ മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍പെട്ട് കിടക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് മാട്ടുപ്പെട്ടി മേഖലയിലാണ്. സമീപദിവസങ്ങളില്‍ ഒന്നു മുതല്‍ മൂന്ന് മണിക്കൂറോളം ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലരും മാട്ടുപ്പെട്ടിയിലേക്ക് എത്താതെ പാതി വഴിയില്‍ തിരിച്ച് പോവുകയാണ് ചെയ്തത്.

തിരക്കേറി വരുന്ന സമയങ്ങളില്‍ മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടേയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ ഇത് കണ്ട ഭാവം നടുക്കുന്നില്ല. നൂറുക്കണക്കിന് വാഹനങ്ങളാണ് ദിവസവും വഴിയോരത്ത് നിര്‍ത്തിയിടുന്നത്.ഇതിന് നിയന്ത്രംകൊണ്ടുവന്നാല്തന്നെ മൂന്നാറിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. പഞ്ചായത്ത് അടക്കം ഇടപെട്ട് അടിയന്തിരമായി ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications