ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയും മഞ്ഞും: മൂന്നാറില്‍ തിരക്ക് വര്‍ദ്ധിച്ചു, വിനോദസഞ്ചാരികളെ വലച്ച് ഗതാഗതക്കുരുക്ക്,

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മഴയാരംഭിച്ചതോടെ മൂന്നാറിലേയ്ക്ക് മഞ്ഞും കുളിരും തേടിയുള്ള സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചു. ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് മൂന്നാര്‍. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗും പ്രധാന കാരണങ്ങളിലൊന്നാണ്.

<br> മലപ്പുറം തിരൂര്‍ക്കാട് ഓട്ടോ കത്തിച്ച് മുങ്ങിയ കേസ്: പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി
മലപ്പുറം തിരൂര്‍ക്കാട് ഓട്ടോ കത്തിച്ച് മുങ്ങിയ കേസ്: പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി

വേനല്‍ചൂടിന് ആശ്വാസം പകര്‍ന്ന് മഴയെത്തിയതോടെ മഞ്ഞും കുളിരും നിറഞ്ഞ മൂന്നാറിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വലിയരീതയിലാണ് വര്‍ദ്ധിച്ചിട്ടുള്ളത്. എന്നാല്‍ മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍പെട്ട് കിടക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത് മാട്ടുപ്പെട്ടി മേഖലയിലാണ്. സമീപദിവസങ്ങളില്‍ ഒന്നു മുതല്‍ മൂന്ന് മണിക്കൂറോളം ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പലരും മാട്ടുപ്പെട്ടിയിലേക്ക് എത്താതെ പാതി വഴിയില്‍ തിരിച്ച് പോവുകയാണ് ചെയ്തത്.

munnartraffic-1

തിരക്കേറി വരുന്ന സമയങ്ങളില്‍ മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടേയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ ഇത് കണ്ട ഭാവം നടുക്കുന്നില്ല. നൂറുക്കണക്കിന് വാഹനങ്ങളാണ് ദിവസവും വഴിയോരത്ത് നിര്‍ത്തിയിടുന്നത്.ഇതിന് നിയന്ത്രംകൊണ്ടുവന്നാല്‍തന്നെ മൂന്നാറിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. പഞ്ചായത്ത് അടക്കം ഇടപെട്ട് അടിയന്തിരമായി ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

Idukki
English summary
Traffic block in Munnar after monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X