ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം... വന്യജീവകളിറങ്ങുന്നത് പതിവ്!!!

  • By Desk
Google Oneindia Malayalam News

കോതമംഗലം: ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് വനം വകുപ്പ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. ഇടമലയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് പോകുന്ന മരപ്പാലം, ചക്കിമേട് ഭാഗങ്ങളില്‍ റോഡില്‍ വന്യ ജീവികള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവായതാണ് ഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കാരണം. വേനല്‍ കടുത്തതോടെ ചൂടും കാട്ടുതീയും ജലക്ഷാമവും രൂക്ഷമായതോടെയാണ് വന്യജീവികള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് പതിവായിരിക്കുന്നത്.

<strong>വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കും ശമ്പളത്തോടെ അവധി;ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം</strong>വോട്ട് ചെയ്യാൻ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കും ശമ്പളത്തോടെ അവധി;ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം

കാട്ടാന,പുലി, കരടി തുടങ്ങിയവ ഈ മേഖലയില്‍് പകല്‍ സമയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം ഭൂതത്താന്‍കെട്ടിനും മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനുമിടയില്‍ റോഡിലെ കലുങ്കില്‍ പുലി ഇരിക്കുന്നതായി വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.മേഖലയില്‍ കരടിയുടെ സാന്നിധ്യവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാഗതനിയന്ത്രണങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Idamalayar road

ഇടമലയാര്‍ റോഡില്‍ ചക്കിമേടിന് സമീപം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബോര്‍ഡുകള്‍ വനംവകുപ്പ് സ്ഥാപിച്ചു. ആദിവാസി കുടിയിലേക്കും ഇടമലയാര്‍ പദ്ധതി പ്രദേശത്തേക്കും പോകുന്ന വാഹനങ്ങളല്ലാതെ മറ്റ് ഒരു വാഹനങ്ങളും ഇതുവഴി കടത്തിവിടുന്നില്ല. നിയന്ത്രണങ്ങള്‍ മറികടന്ന് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.

വേനല്‍ അവധി ആഘോഷിക്കാന്‍ ഹൈറേഞ്ചിലേക്കടക്കം എത്തുന്നവര്‍ നിരവിധിയാണ് ഇടമലയാര്‍ അണക്കെട്ട് ഭാഗത്തേക്കും തുണ്ടം വനമേഖയിലേക്കും കടന്നു വന്നിരുന്നത്. സുരക്ഷയെ ക്രമീകരണങ്ങളുടെ ഭാഗമാണ് ഗതാഗത നിയന്ത്രണമെന്നും വനംവകുപ്പ് അറിയിച്ചു.

Idukki
English summary
Traffic issue in Boothathankettu-Idamalayar road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X