ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു!!!.

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമായി പരിശീലന പരിപാടി തുടങ്ങി. തൊടുപുഴ ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് നടന്ന പരിശീലന പരിപാടി താലൂക്ക് ഓഫീസ് ജൂനിയര്‍ സുപ്രണ്ട് ഷാജുമോന്‍ എം.ജെ, സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനികളായ ലാല്‍സണ്‍ തോമസ്, ഷൈജു തങ്കപ്പന്‍, ജോമി ജോസഫ് എന്നിവര്‍ 80ഓളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ട്രെയിനിങ് നല്‍കി.

തൊടുപുഴ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, ദേശസാല്‍കൃത -സഹകരണ ബാങ്ക് ജീവനക്കാര്‍, അംഗനവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വി വി പാറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനായുള്ള പരിശീലനം നല്‍കിയത്. 2 മണി മുതല്‍ 4 മണി വരെ കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി.

electiontraining-1

ഇന്ന് 10 മണി മുതല്‍ കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന ജീവനക്കാര്‍ക്കായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, 2 മണിക്ക് മുട്ടം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്ക് മുട്ടം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പരിശീലന പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി 6ന് രാവിലെ 10 മണിക്ക് ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്ത് പരിധിയില്‍ വരുന്ന ജീവനക്കാര്‍ക്കായും, 2 മണിക്ക് ഇടവെട്ടി പഞ്ചായത്തിന് പരിധിയില്‍ വരുന്നവര്‍ക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിലായും പരിശീലനം നല്‍കും.

ഫെബ്രുവരി 7ന് രാവിലെ 10 മുതല്‍ കരിമണ്ണൂര്‍ മാസ്സ് ഓഡിറ്റോറിയത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്ത് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കായും 2 മണി മുതല്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നവര്‍ക്കായും പരിശീലന പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് ഫെബ്രുവരി 8ന് രാവിലെ 10 മണിക്ക് വണ്ണപ്പുറം പഞ്ചായത്തിന് പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്കായി വണ്ണപ്പുറം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും, 2 മണി മുതല്‍ 4 മണി വരെ കോടിക്കുളം പഞ്ചായത്തിന് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കോടിക്കുളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും പരിശീലനം നല്‍കും.

Idukki
English summary
training sessions started for loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X