ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അപകടത്തിനിരയാകാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാവില്ല: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍

  • By Desk
Google Oneindia Malayalam News

അടിമാലി: കേരളത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നം അപകടങ്ങളാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍. റോഡപകടങ്ങള്‍ക്കെതിരെ ദേവികുളം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജനജാഗ്രത ക്യാമ്പയിന്‍ അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മലപ്പുറത്ത് വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിച്ചു, ദൃശ്യം മൊബൈലില്‍ പകര്‍ത്തി; പ്രതി പിടിയില്‍ മലപ്പുറത്ത് വീട്ടില്‍ കയറി 13കാരിയെ പീഡിപ്പിച്ചു, ദൃശ്യം മൊബൈലില്‍ പകര്‍ത്തി; പ്രതി പിടിയില്‍

ഇന്ന് കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നതിലേറെയും യുവതിയുവാക്കളാണെന്നും ഐക്യരാഷ്ടസഭയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ അപകടനിരക്ക് ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അപകടത്തിനിരയാകാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ കുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു. അത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. നിയമങ്ങള്‍ അനുസരിക്കാനുള്ളതാണെന്നും റോഡപകടങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നാലാണ് അപകടങ്ങള്‍ കുറക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മപെടുത്തി.

campaign

റോഡ് സുരക്ഷാ ക്യാമ്പയ്‌ന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ദേശീയപാതയില്‍ വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ കുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. അടിമാലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഡി എല്‍ എസ് എ സെക്രട്ടറി കെ പത്മകുമാര്‍, അടിമാലി റ്റി എല്‍ എസ് സി ചെയര്‍മാന്‍ എം എം അഷറഫ്, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Idukki
English summary
transport commissioner k padmakumar inaugrated campaign in adimaly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X