ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറഞ്ഞ ചിലവില്‍ മൂന്നാര്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിംഗ് സര്‍വീസ് ജനുവരി 1 മുതല്‍

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവില്‍ കാണിക്കുന്നതിന് വേണ്ടി ഇനി കെഎസ്ആര്‍ടിസിയും, ഇതിന് വേണ്ടി കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സര്‍വ്വീസ് 2021 ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് ?ഗതാ?ഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ksrtc

മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സര്‍വ്വീസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്‌ലോര്‍ ?ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളില്‍ ഒരു മണിക്കൂര്‍ വരെ ചിലവഴിക്കാന്‍ അവസരം നല്‍കും, കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതല്‍ 3 ദിവസം മൂന്നാറിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

'ഉളുപ്പില്ലാത്ത സ്വഭാവം', രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്‌നമായി, നിയമസഭയിൽ പിസി ജോർജ്'ഉളുപ്പില്ലാത്ത സ്വഭാവം', രാജഗോപാലിന്റെ പ്രസംഗം കേട്ടപ്പോള്‍ ആകെ പ്രശ്‌നമായി, നിയമസഭയിൽ പിസി ജോർജ്

ഹരിയാനയില്‍ ഹൂഡയുടെ കരുത്തറിഞ്ഞ് ബിജെപി, പക്ഷേ പഞ്ച്കുലയില്‍ നാണക്കേട്, കോണ്‍ഗ്രസിന് ഒരൊറ്റ പിഴവ്!!ഹരിയാനയില്‍ ഹൂഡയുടെ കരുത്തറിഞ്ഞ് ബിജെപി, പക്ഷേ പഞ്ച്കുലയില്‍ നാണക്കേട്, കോണ്‍ഗ്രസിന് ഒരൊറ്റ പിഴവ്!!

 നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: രാജഗോപാല്‍ പറഞ്ഞതിനെ പറ്റി അറിയില്ല കെ സുരേന്ദ്രൻ നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല: രാജഗോപാല്‍ പറഞ്ഞതിനെ പറ്റി അറിയില്ല കെ സുരേന്ദ്രൻ

Idukki
English summary
Travel around Munnar at low cost, KSRTC's site seeing service from January 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X