തമിഴ്നാട്ടില്‍ പോകാന്‍ ഇ-രജിസ്റ്റര്‍ ചെയ്യണം; ഡിസംബര്‍ 31 വരെ നിയന്ത്രണം തുടരും
ഇടുക്കി: തമിഴ്നാട്ടില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ തുടര്‍ന്നും ഇ- രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

കുമളി, ബോഡിമെട്ട്, കമ്പംമെട്ട്, ചിന്നാര്‍ ഉള്‍പ്പെടെ ജില്ലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ചെക്ക്പോസ്റ്റുകളിലൂടെയും അവിടേക്ക് പോകണമെങ്കില്‍ നിലവിലുള്ള ഇ- രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇ- രജിസ്റ്റര്‍ ചെയ്യാത്തവരെ അതിര്‍ത്തി കടക്കാന്‍ തമിഴ്നാട് അധികൃതര്‍ അനുവദിക്കില്ല. https://tnepass.tnega.org/#/user/pass എന്ന വെബ് സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ കൊടുത്ത് ലഭിക്കുന്ന ഒടിപി യുടെ അടിസ്ഥാനത്തിലാണ് ഇ- രജിസ്ട്രേഷന്‍ നടത്തേണ്ടത്.
അതേസമയം, ഇടുക്കി ജില്ലയില്‍ കൊറോണ രോഗത്തിന് കുറവില്ല. ഇന്ന് 123 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 100ന് മുകളില്‍ നില്‍ക്കുന്ന ഏറെ ആശങ്കപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം രോഗബാധ റിപ്പോര്‍ട്ട് വര്‍ധിച്ചേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് പ്രചാരണം രോഗ നിയന്ത്രണത്തിന് തിരിച്ചടിയായോ എന്നറിയാന്‍ ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.












Click it and Unblock the Notifications